HOME » NEWS » India » SIX PEOPLE INCLUDING FOUR CHILDREN BURNT TO DEATH AFTER RELATIVE SETS HOUSE ON FIRE

കുടുംബവഴക്ക്; മദ്യലഹരിയിലെത്തിയ ബന്ധു വീടിന് തീയിട്ടു; നാല് കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

വീട് പുറത്തു നിന്ന് പൂട്ടിയ ശേഷം മേൽക്കൂരയിൽ കയറി, അകത്തേക്ക് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു

News18 Malayalam | news18-malayalam
Updated: April 5, 2021, 6:56 AM IST
കുടുംബവഴക്ക്; മദ്യലഹരിയിലെത്തിയ ബന്ധു വീടിന് തീയിട്ടു; നാല് കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • Share this:
ബംഗളൂരു: മദ്യലഹരിയിലെത്തിയ ആൾ തീകൊളുത്തിയ വീടിനുള്ളിൽ അകപ്പെട്ട ആറു പേർക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മടികേരി പൊന്നംപേട്ടിന് സമീപം കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുടുംബവഴക്കാണ് ക്രൂരമായ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ യെറവര ബോജ എന്നയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

എസ്റ്റേറ്റ് തൊഴിലാളിയാണ് ബോജ. പൊലീസ് പറയുന്നതനുസരിച്ച് ഇയാളും ഭാര്യ ബാബിയും തമ്മിൽ കലഹം പതിവായിരുന്നു. ഭർത്താവുമായി ഒത്തുചേരാതെ വന്നതോടെ ഒരാഴ്ച മുമ്പ് ബാബി വീടു വിട്ട് തന്‍റെ സഹോദരനായ മഞ്ജുവിനൊപ്പം താമസിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ മദ്യ ലഹരിയിലെത്തിയ ബോജ വീടിന് തീകൊളുത്തുകയായിരുന്നു.

Also Read-ഓൺലൈന്‍ പാർലമെന്‍റ് മീറ്റിനിടെ നഗ്നയായി കയറി വന്ന് ഭാര്യ; ഖേദം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാവ്

വീട് പുറത്തു നിന്ന് പൂട്ടിയ ശേഷം മേൽക്കൂരയിൽ കയറി, അകത്തേക്ക് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബാബി (40), ബന്ധുവായ സീതെ (45), സഹോദരന്‍റെ മക്കളായ പ്രകാശ് (6), വിശ്വാസ് (7), ബന്ധുവായ തോലയുടെ മകനായ ആറുവയസുകാരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വീട് അഗ്നിക്കിരയായ സമയത്ത് മഞ്ജുവും തോലയും ഇവിടെയുണ്ടായിരുന്നില്ല. വീട് കത്തുന്നത് കണ്ട് ഓടിയെത്തിയ ഇവരാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇവർ മടികേരി, മൈസൂരു ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.



മൈസൂരു ഐജി പ്രവീൺ മധുകർ പവാർ, കൊഡക് എസ് പി ക്ഷമ മിശ്ര എന്നിവർ സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ബോജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൊൽക്കത്തയിൽ നിന്നും കുറച്ചു നാളുകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ സ്വന്തം മകളാണ് അച്ഛനെ തീകൊളുത്തി കൊലപ്പെടുത്തിയത്.  അച്ഛന് മദ്യവും ഭക്ഷണവും വാങ്ങി നൽകി സൽക്കരിച്ച ശേഷമായിരുന്നു കൊലപാതകം  സംഭവത്തിൽ പാർക്ക് സൈറസിന് സമീപം ക്രിസ്റ്റഫർ റോഡ് സ്വദേശിനിയായ 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിതാവിനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ മകൾ, ഇയാളുടെ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. 'യുവതി കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ മരിച്ചിരുന്നു. ഇതിന് ശേഷം പിതാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. മാനസിക പീഡനവും പതിവായിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഇതെല്ലാം അവസാനിച്ചു. എന്നാൽ വിവാഹജീവിതം തകർന്ന് ഇവർ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയതോടെ പീഡനങ്ങൾ വീണ്ടും ആരംഭിച്ചു ഇതോടെയായിരുന്നു കൊലപാതകം എന്നാണ് മൊഴി.
Published by: Asha Sulfiker
First published: April 4, 2021, 10:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories