ഹൈദരാബാദ്: പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തൻ കാർ ആൾകൂട്ടത്തിലേക്ക് ഇടിച്ച് കയറ്റി ആറ് പേർക്ക് പരുക്ക്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അമിതവേഗതയിൽ വന്ന കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായി തകര്‍ന്നു. അമിത വേഗത്തിൽ എത്തിയ കാർ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Also Read-പിണങ്ങിപ്പോയ ഭാര്യ തിരികെ വരുന്നില്ല; ദേഷ്യത്തിൽ ഭർത്താവ് ജനനേന്ദ്രിയം മുറിച്ചു
പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഐപിസി 337 വകുപ്പ് പ്രകാരം ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.