• HOME
  • »
  • NEWS
  • »
  • india
  • »
  • മൊബൈൽ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരന് ദാരുണാന്ത്യം; പൊലീസിനെ അറിയിക്കാതെ വീട്ടുകാർ മൃതദേഹം സംസ്കരിച്ചു

മൊബൈൽ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരന് ദാരുണാന്ത്യം; പൊലീസിനെ അറിയിക്കാതെ വീട്ടുകാർ മൃതദേഹം സംസ്കരിച്ചു

പൊട്ടിത്തെറിയെ തുടർന്ന് കുട്ടിയുടെ മുഖം തകർന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ലഖ്നൗ: മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകർന്ന് 12 വയസുകാരൻ മരിച്ചു. യു പിയിലെ മിർസാപൂർ ജില്ലയിലെ ഹാലിയയിലെ മാത്വർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 'ജാദൂ' ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത ശേഷം ചാർജ് കയറിയോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരനായ മോനുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    Also Read- 164 രൂപ നൽകി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് യുവതിയെ തേടി കോടികളുടെ ഭാഗ്യം!

    വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൊബൈൽ ബാറ്ററി 'ജാദൂ' ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ വെച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബാറ്ററിയിൽ ചാർജ് കയറിയോ എന്ന് പരിശോധിക്കാൻ കുട്ടി തീരുമാനിച്ചു. ബാറ്ററി എടുത്ത് നക്കി നോക്കുകയാണ് കുട്ടി ചെയ്തത്. ഉടൻ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഓടി മുറിയിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇതിനുശേഷം മോനുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയുമായിരുന്നു.

    Also Read- 'ഫിറോസിക്ക വരില്ലേ?' വോട്ടു തേടിയെത്തിയ കെ.ടി ജലീലിനോട് ഒരു കുട്ടിയുടെ ചോദ്യം

    2019ൽ നടന്ന സമാനമായ സംഭവത്തിൽ ഉറക്കത്തിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടിരുന്നു. രാജസ്ഥാനിലായിരുന്നു സംഭവം. അർധ രാത്രി 2.30ഓടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
    അതേവർഷം ഒഡീഷയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ചാർജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചാണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചത്. കുന പ്രദാൻ എന്ന നിർമാണ തൊഴിലാളിയാണ് മരിച്ചത്. രാത്രി മൊബൈൽ ചാർജിലിട്ട ശേഷം ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുനാലിന്റെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് സമീപത്തെ മുറികളിൽ ഉറങ്ങികിടന്ന മറ്റു തൊഴിലാളികൾ സംഭവം അറിഞ്ഞത്. മുഖവും ശരീര ഭാഗങ്ങളും തകർന്ന നിലയിലാണ് കാണപ്പെട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു.

    English Summary: A 12-year-old boy died after his mobile battery exploded on his face on Friday. The incident took place in Matwar village under Halia police station area in Mirzapur district of Uttar Pradesh. The tragic event took place when the boy was testing the battery power. The class 6 student identified as Monu died on the spot when the battery exploded on his face leading to severe facial injuries.
    Published by:Rajesh V
    First published: