• HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്സഭാ തെരഞ്ഞെടുപ്പ് ആറാംഘട്ടത്തിലേക്ക്: ഡൽഹി, ഹരിയാന അടക്കം 59 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ് ആറാംഘട്ടത്തിലേക്ക്: ഡൽഹി, ഹരിയാന അടക്കം 59 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്

ആറാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും

ന്യൂസ് 18

ന്യൂസ് 18

  • Last Updated :
  • Share this:
    ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഡൽഹിയിലും ഹരിയാനയിലും അടക്കം 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ചൂടേറിയ പ്രചാരണത്തിന് ശേഷം നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ് ഇന്ന് പാർട്ടികൾ.

    ബിജെപി, കോണ്ഗ്രസ്, ആം ആദ്മി പാർട്ടി, തൃണമൂൽ കോണ്ഗ്രസ് എന്നീ പാർട്ടികൾക്ക് നിർണ്ണായകമാണ് ആറാം ഘട്ട വോട്ടെടുപ്പ്. ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 8 വീതം മണ്ഡലങ്ങള്‍. ഹരിയാന 10, ഡൽഹി 7, ഉത്തർപ്രദേശ് 14, ജാര്‍ഖണ്ട് 4 എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിംഗും നടക്കുന്നുണ്ട്. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

    Also Read-പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ മുഴുവന്‍ വോട്ടും പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

    ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലങ്ങളിൽ ബിജെപി-കോൺഗ്രസ് നേർക്ക് നേർ പോരാട്ടമാണ്. 59 സീറ്റുകളിൽ 44 എണ്ണവും 2014 ബിജെപിക്ക് ഒപ്പമായിരുന്നു. ഗുണയിലും, റോഹ്തക്കിലും മാത്രമായി കോൺഗ്രസ് ഒതുങ്ങിയിരുന്നു. യുപിയിൽ 2009ൽ ജയിച്ച നാലു മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് പോരാട്ടം. എഎപി-കോൺഗ്രസ്-ബിജെപി ത്രികോണ മത്സരത്തിനാകും തലസ്ഥാന നഗരമായ ഡൽഹി വേദിയാവുക.

    കേന്ദ്ര മന്ത്രിമാരായ മനേകാ ഗാന്ധി, രാധാമോഹന്‍സിംഗ്, നരേന്ദ്രസിംഗ് തോമര്‍ എന്നിവരാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നു പ്രമുറഖർ. ഷീല ദീക്ഷിത്, ദിഗ് വിജയ് സിങ്, അഖിലേഷ് യാദവ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നീ മുൻ മുഖ്യമന്ത്രിമാരും മത്സര രംഗത്തുണ്ട്. ആറാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും.

    First published: