• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കാണാതായ' രാഹുൽ ഗാന്ധി എംപിക്ക് വിട നല്‍കു : അമേഠിയിൽ വോട്ടഭ്യർഥിച്ച് സ്മൃതി ഇറാനി

കാണാത്ത എംപിക്ക് വിടനൽകി അമേഠിയിൽ നിന്ന് ഇത്തവണ ഒരു താമര ന്യൂഡൽഹിയിലേക്ക് അയക്കണം

news18
Updated: April 22, 2019, 10:00 AM IST
'കാണാതായ' രാഹുൽ ഗാന്ധി എംപിക്ക് വിട നല്‍കു : അമേഠിയിൽ വോട്ടഭ്യർഥിച്ച് സ്മൃതി ഇറാനി
rahul-smriti
  • News18
  • Last Updated: April 22, 2019, 10:00 AM IST IST
  • Share this:
അമേഠി: കാണാതായ എംപിക്ക് വിട നൽകണമെന്ന് സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മണ്ഡലത്തിൽ നിന്നുള്ള എംപിയായ രാഹുൽ ഗാന്ധിയെ വിമർശിച്ചു കൊണ്ട് കേന്ദ്ര മന്ത്രി കൂടിയായ സ്മ‍ൃതി ഇറാനിയുടെ വോട്ട് അഭ്യർഥന.

അമേഠിയിലെ ധരൈയിൽ നടന്ന തെരഞ്ഞെടുപ്പ് മീറ്റിംഗ് അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം. കാണാത്ത എംപിക്ക് വിടനൽകി അമേഠിയിൽ നിന്ന് ഇത്തവണ ഒരു താമര ന്യൂഡൽഹിയിലേക്ക് അയക്കണമെന്നായിരുന്നു സ്മൃതിയുടെ അഭ്യര്‍ഥന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് യോഗത്തിലുടനീളം അവർ ഉന്നയിച്ചത്.

Also Read-അമേഠിയിലെ സ്ഥാനാര്‍ഥിത്വം: രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ ഇന്ന് സൂഷ്മ പരിശോധന

കാണാതായ എംപി അഞ്ച് വർഷം കൂടുമ്പോൾ തന്റെ നാമനിർദേശ പത്രിക സമർപ്പിക്കാൻ മാത്രമാണ് മണ്ഡലത്തിൽ എത്തുന്നത്. നാമനിര്‍ദേശ പത്രിക നേരിട്ടെത്തി സമർപ്പിക്കുക എന്നത് നിർബന്ധമല്ലായിരുന്നുവെങ്കി ആ വരവും ഉണ്ടാകില്ലായിരുന്നുവെന്നും സ്മൃതി പരിഹസിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ മണ്ഡല വികസനത്തിനായുള്ള എംപി ഫണ്ട് രാഹുൽ ഉപയോഗിച്ചിട്ടില്ല.മണ്ഡലത്തിൽ കാണാത്ത പാർലമെന്റിൽ കേൾക്കാത്ത ഒരു നേതാവിന് ഇത്തവണ എന്തായാലും യാത്ര അയപ്പ് നൽകണം.സ്മൃതി പറഞ്ഞു.

അമേഠിയുടെ വികസനത്തിന് പ്രധാനമന്ത്രി ഒരിക്കലും വിവേചനം കാണിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ
അപകീർത്തിപ്പെടുത്താനാണ് രാഹുൽ എപ്പോഴും ശ്രമിക്കുന്നത്. കള്ളൻ എന്ന് വിളിച്ച് വരെ പരിഹസിക്കാറുണ്ടെന്നും അവർ പറഞ്ഞു.പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് താൻ എത്തിയതെന്നും വോട്ടർമാരോട് പറഞ്ഞ സ്മൃതി, ബിജെപിയെ ശക്തിപ്പെടുത്തി വീണ്ടും അധികാരത്തിലേറ്റാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ് അറിയിച്ചത്.ബിജെപി അധികാരത്തിലെത്തിയാൽ അമേഠിയിലെ ജനങ്ങൾക്ക് 13 കിലോ പഞ്ചസാരയാണ് സ്മൃതി ഇറാനി നൽകുന്ന വാഗ്ദാനം.

Loading...

Also Read-Sri Lanka Terror Attack:ഇന്ത്യ മുന്നറിയിപ്പ് നൽകി; ജാഗ്രത പുലർത്തിയില്ല: ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

മോദിയുടെ പ്രവർത്തനങ്ങളും പ്രചാരണത്തിലുടനീളം ഇറാനി അക്കമിട്ട് നിരത്തി. സ്ത്രീകളുടെ പ്രശ്നം അറിയുന്നയാളാണ് മോദിയെന്നും അതു കൊണ്ടാണ് രണ്ട് ലക്ഷത്തോളം ശൗചാലയങ്ങൾ ഇവിടെ നിർമിച്ചു നൽകിയത്. കോൺഗ്രസ് ഭരണകാലത്ത് ഗ്യാസ് കൂപ്പണിന് പോലും കൈക്കൂലി നൽകേണ്ട സാഹചര്യത്തിൽ നിന്നു മാറി ഒരു ലക്ഷത്തോളം ഗ്യാസ് കണക്ഷനുകളാണ് ഈ സർക്കാർ നൽകിയത്.

അമേഠിയിലെ ബിജെപിയുടെ വളർച്ചയും സ്മ‍ൃതി ഇറാനി പ്രത്യേകം പരാമര്‍ശിച്ചു. 2014 ൽ താൻ രാഹുൽ ഗാന്ധിക്കെതിരെ ഇവിടെ നിന്ന് മത്സരിക്കുമ്പോൾ ഒരു ബിജെപി എംഎൽഎ പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ ഇവിടെ നിന്ന് നാല് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. പക്ഷെ വികസനം ഉറപ്പാക്കാൻ ഇവിടെ നിന്നും ഒരു എംപി കൂടി വേണം. അതുകൊണ്ട് പഴയ എംപിക്ക് വിട നൽകി ഒരു താമര പാർലമെന്റിലേക്ക് അയക്കൂ.. സ്മൃതി അഭ്യർഥിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായമെയ് 6 നാണ് അമേഠിയിൽ തെരഞ്ഞെടുപ്പ്.

First published: April 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...