അമേഠി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള കുടുംബങ്ങൾ അവരുടെ മക്കളെ പ്രിയങ്കയിൽ നിന്ന് അകറ്റി നിർത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ കുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
"അവർ കുട്ടികളെ മോശമായ പെരുമാറ്റം ഉള്ളവരായി മാറ്റി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ അവർ കുട്ടികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രചരണത്തിന് കുട്ടികളെ നിങ്ങൾ ഉപയോഗിക്കാൻ പാടില്ല. സംസ്കാരമുള്ള എല്ലാ കുടുംബങ്ങളോടും കുട്ടികളെ പ്രിയങ്ക ഗാന്ധിയിൽ നിന്ന് അകറ്റിനിർത്തണമെന്ന് ആവശ്യപ്പെടുകയാണ്. മുഖം മൂടിയില്ലാതെ സംസ്കാരമുള്ള നടപടികൾ കുടുംബങ്ങൾ സ്വീകരിക്കുകയാണെങ്കിൽ താൻ സന്തോഷവതിയാകും' - സ്മൃതി ഇറാനി പറഞ്ഞു. സിംറ്റ പ്രകാശിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സ്മൃതി ഇറാനി ഇങ്ങനെ പറഞ്ഞത്.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികളാണ് പ്രിയങ്ക ഗാന്ധിയുടേതെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രിയങ്ക അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് എതിരെയും സ്മൃതി ഇറാനി രംഗത്തെത്തി. ഇവിടെ പ്രിയങ്ക ഒരു സ്ഥാനാർഥി പോലുമല്ല. എന്നിട്ടും, അവർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് രാഹുലിന്റെ കഴിവില്ലായ്മ ആണെന്നും സ്മൃതി ഇറാനി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.