• HOME
  • »
  • NEWS
  • »
  • india
  • »
  • Smriti Irani | പുതുജീവൻ പകരുമെന്ന് പറഞ്ഞ് വന്നു, ഉള്ളജീവനും ഊതിക്കെടുത്തി; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പരിഹാസവുമായി സ്‌മൃതി ഇറാനി

Smriti Irani | പുതുജീവൻ പകരുമെന്ന് പറഞ്ഞ് വന്നു, ഉള്ളജീവനും ഊതിക്കെടുത്തി; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പരിഹാസവുമായി സ്‌മൃതി ഇറാനി

യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്

  • Share this:
    5 സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ (Assembly Election Result 2022) കോണ്‍ഗ്രസ് (congress) കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയേയും  (Priyanka Gandhi)  രാഹുല്‍ ഗാന്ധിയേയും (Rahul Gandhi )  പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി (Smriti Irani).

    യുപിയില്‍  പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നു എന്നാല്‍ പ്രിയങ്ക ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഉള്ള ജീവന്‍ ഊതിക്കെടുത്തുകയാണ് ചെയ്തത്. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

    യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ യുപിയില്‍ നടപ്പിലാക്കിയ പദ്ധതികളാണ് വിജയത്തിലേക്ക് നയച്ചത്. സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നല്‍കിയതായി അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.

    അതേ സമയം  37 വർഷത്തിന് ശേഷം തുടർഭരണമെന്ന പാതയിലേക്ക് വഴി മാറുകയാണ് യുപി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നാല് പാർട്ടികളും അഞ്ചിലേറെ മുഖ്യമന്ത്രിമാരും സംസ്ഥാനം ഭരിച്ചു. എന്നാൽ 2017ൽ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായി മാറുന്നുവെന്നതാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ വ്യക്തമാകുന്നത്. അതിനൊപ്പം സമാജ് വാദി പാർട്ടി അഖിലേഷ് യാദവിന്‍റെ ചിറകിലേറി പ്രതാപകാലത്തേക്ക് മടങ്ങുമെന്ന സൂചനയും നൽകുന്നു. എന്നാൽ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസും ബി.എസ്.പിയും അപ്രസക്തരാകുന്നുവെന്ന സവിശേഷതയുമുണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്.

    1985ൽ വീർ ബഹാദൂർ സിങിന് തുടർഭരണം നൽകിയ ഉത്തർപ്രദേശിലെ വോട്ടർമാർ പിന്നീടുള്ള വർഷങ്ങളിൽ ആർക്കും തുടർ ഭരണം നൽകിയിരുന്നില്ല. കോൺഗ്രസ്, ബിജെപി, സമാജ് വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ പാർട്ടികൾ മാറി മാറി ഉത്തർപ്രദേശ് ഭരിച്ചു. 1989ൽ മുലായം സിങും 1991ൽ കല്യാൺ സിങും ഉത്തർപ്രദേശിൽ മുഖ്യമന്ത്രിമാരായി. പിന്നീട് ബാബറി മസ്ജിദ് പൊളിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയിൽ രാഷ്ട്രപതി ഭരണം വന്നു. 1995ലെ തെരഞ്ഞെടുപ്പിൽ മുലായം സിങ് യാദവ് അധികാരത്തിലെത്തിയെങ്കിലും ഒരു വർഷവും 181 ദിവസവും മാത്രമാണ് ആ സർക്കാർ നിലനിന്നത്. തുടർന്ന് മായാവതി മുഖ്യമന്ത്രിയായി എത്തിയെങ്കിലും 137 ദിവസം മാത്രമാണ് അവർക്ക് അധികാരത്തിൽ ഇരിക്കാനായത്.

    Also Read- Assembly Election 2022 Result | യുപിയിൽ തുടർഭരണം 37 വർഷത്തിന് ശേഷം; ചരിത്രമെഴുതി ബിജെപിയും യോഗി ആദിത്യനാഥും

    പിന്നീട് തെരഞ്ഞെടുപ്പ് നടന്നപ്പോൾ മായാവതിയും അതിന് ശേഷം കല്യാൺ സിങും രാംപ്രകാശ് ഗുപ്തയും രാജ്നഥ് സിങുമൊക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായി. 2002ൽ മായാവതിയും 2003ൽ മുലായം സിങും 2007 വീണ്ടും മായാവതിയും മുഖ്യമന്ത്രിമാരായി. എന്നാൽ ഇവരിൽ മായാവതിക്ക് മാത്രമാണ് അഞ്ച് വർഷത്തോളം ഭരിക്കാനായത്. 2012ൽ വൻ വിജയത്തോടെ അധികാരത്തിലെത്തിയ അഖിലേഷ് യാദവാണ് അതിനുശേഷം അഞ്ച് വർഷവും ഭരിച്ചത്. എന്നാൽ 2017 മുതൽ ഉത്തർപ്രദേശ് ബിജെപിയ്ക്ക് വൻ ജയം സമ്മാനിച്ചു. ഇപ്പോൾ ചരിത്രവിജയം ആവർത്തിക്കുകയും ചെയ്തു. നാല് പാർട്ടികളും പത്ത് മുഖ്യമന്ത്രിമാരും കഴിഞ്ഞ 40 വർഷത്തിനിടെ യുപി ഭരിച്ചു. ബിജെപി, കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ നാല് പാർട്ടികൾക്കും സ്വാധീനമുണ്ടായിരുന്ന യുപി, ഇന്ന് രണ്ടു പാർട്ടികളുടെ അധീശത്വത്തിലേക്ക് വരികയാണ്.
    Published by:Jayashankar AV
    First published: