നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്‌സഭ തെരഞ്ഞെടുപ്പ്: അമേഠിയില്‍ വീണ്ടും രാഹുല്‍- സ്മൃതി പോരാട്ടം

  ലോക്‌സഭ തെരഞ്ഞെടുപ്പ്: അമേഠിയില്‍ വീണ്ടും രാഹുല്‍- സ്മൃതി പോരാട്ടം

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു

  rahul-smriti

  rahul-smriti

  • News18
  • Last Updated :
  • Share this:
   ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി പുറത്ത വന്നതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. 2014 ലെന്ന പോലെ ദേശിയ ശ്രദ്ധ നേടുന്ന പോരാട്ടമാണ് ഇത്തവണയും യുപിയിലെ അമേഠിയില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ജനവിധി തേടുമ്പോള്‍ ബിജെപി രഗത്തിറക്കുന്നത് കഴിഞ്ഞ തവണത്തേത് പോലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ തന്നെയാണ്.

   കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി അമേഠിയില്‍ സജീവമായിരുന്നു. കേന്ദ്ര മന്ത്രിയുടെ തിരക്കിനിടയിലും അവര്‍ മണ്ഡലവുമായി അടുത്ത ബന്ധം പുലര്‍ത്തി. അടുത്തിടെ അമേഠിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം എടുത്തു പറഞ്ഞു രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

   Also Read: തൃശൂരിൽ തുഷാർ മത്സരിച്ചില്ലെങ്കിൽ സുരേന്ദ്രൻ; പത്തനംതിട്ടയിൽ അവ്യക്തത

   ജയിച്ച എംപിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അമേഠിക്കായി തോറ്റ സ്മൃതി ഇറാനി ചെയ്തുവെന്നായിരുന്നു മോദിയുടെ പ്രസംഗം. എംപിയായ രാഹുലിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് ആരോപിച്ചു ബിജെപി അമേത്തിയില്‍ പോസ്റ്റര്‍ പ്രചാരണവും നടത്തിയിരുന്നു. വിവിധ പരിപാടികളുമായി അമേത്തിയില്‍ ഇടയ്ക്കിടെ എത്തുന്ന സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്.

   ഈ സാഹചര്യത്തില്‍ തന്നെയാണ് രാഹുലിനെതിരെ സ്മൃതിയെ ബിജെപി മത്സര രംഗത്ത് വീണ്ടും ഇറക്കിയിരിക്കുന്നത്. 1977 ല്‍ ജനതാ പാര്‍ട്ടിയും 1998 ല്‍ ബിജെപിയും ജയിച്ചതൊഴിച്ചാല്‍ എല്ലാ കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുല്‍ ഗാന്ധി രണ്ടു മാസം മുന്‍പുതന്നെ ഇവിടെ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തിരുന്നു.

   First published:
   )}