സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

ബിജെപി പ്രാദേശിക നേതാവ് സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്

news18
Updated: May 26, 2019, 9:39 AM IST
സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
smriti irani's close aid murder
  • News18
  • Last Updated: May 26, 2019, 9:39 AM IST
  • Share this:
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബരോളിയ മുൻ ഗ്രാമ പ്രമുഖന്‍ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉടൻ ലഖ്നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിനുള്ളിൽ വെച്ചാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും റിപ്പോർട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബരോളിയ ഗ്രാമം വാർത്തകളിൽ ഇടംനേടിയിരുന്നു. രാഹുൽ ഗാന്ധിയെ അപമാനിക്കാൻ സ്മൃതി ഇറാനി ബരോളിയയിൽ ഷൂവിതരണം നടത്തിയെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. സ്മൃതി ഇറാനിയോട് ഏറെ അടുപ്പം പുലർത്തിയിരുന്ന സുരേന്ദ്ര സിംഗ് ഷൂ വിതരണത്തിലും പങ്കാളിയായിരുന്നുവെന്ന് പ്രദേശ വാസികൾ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് 55,120 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

First published: May 26, 2019, 9:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading