നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾക്ക് നല്ല മാർക്കോടെ പത്താം ക്ലാസ്സ് വിജയം

  കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾക്ക് നല്ല മാർക്കോടെ പത്താം ക്ലാസ്സ് വിജയം

  Smriti Irani's daughter scores well in 10th board exams | മകളുടെ വിജയത്തിലെ സന്തോഷം ഒരു ട്വീറ്റ് വഴിയാണ് സ്‌മൃതി ആഘോഷിച്ചത്

  smriti-irani

  smriti-irani

  • Share this:
   പത്താം ക്ലാസ് പരീക്ഷയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾക്ക് നല്ല മാർക്കോടെ വിജയം. മകളുടെ വിജയത്തിലെ സന്തോഷം ഒരു ട്വീറ്റ് വഴിയാണ് സ്‌മൃതി ആഘോഷിച്ചത്. "പത്താം ക്ലാസ് ഫലം പുറത്തു വന്നു. മകൾ 82 ശതമാനം മാർക്ക് നേടി. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് അവൾ നല്ല പ്രകടനം കാഴ്ച വച്ചു. ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ, സോയ്," സ്‌മൃതി കുറിക്കുന്നു. സി.ബി.എസ്.സി. പരീക്ഷയിൽ രാജ്യത്താകമാനം 91.1 ശതമാനമാണ് വിജയം. സ്‌മൃതിയുടെ ട്വീറ്റ് ചുവടെ.   പ്ലസ് ടു പരീക്ഷയിൽ മകൻ സൊഹർ ഇറാനി ധനതത്വശാസ്ത്രത്തിൽ 94 ശതമാനം മാർക്ക് നേടിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് സി.ബി.എസ്.സി. ഫലം വന്നപ്പോൾ ഇതും ട്വീറ്റ് ആയി അമ്മ സ്‌മൃതി പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ വേൾഡ് കെമ്പോ ചാമ്പ്യൻഷിപ്പിൽ മകൻ വെങ്കല മെഡൽ നേടിയതിന് തൊട്ടു പിന്നാലെ ആയിരുന്നു പ്ലസ് ടു വിജയവും.

   First published: