അമേത്തി: രാഹുൽ ഗാന്ധി അമേത്തിയിൽ പരാജയപ്പെടുമെന്നു സ്മൃതി ഇറാനി. വിജയിക്കുമെന്ന് തനിക്ക് തികഞ്ഞ ആത്മവിശ്വാസം. പരാജയ ഭീതി കൊണ്ടാണ് രാഹുൽ അമേത്തിയിൽ നിന്ന് വയനാട്ടേക്ക് പോയത്. പ്രചാരണ യോഗങ്ങൾ കണ്ടാൽ മനസിലാകും അമേത്തിയുടെ മാറ്റമെന്നും സ്മൃതി ഇറാനി അമേത്തിയിൽ ന്യൂസ് 18 നോട് പറഞ്ഞു. ആഴ്ചകളായി മണ്ഡലത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്മൃതി ഇറാനി ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ന്യൂസ് 18നുമായി പങ്കുവെച്ചത്.
EXCLUSIVE 'ഞങ്ങള്‍ പിടികൂടിയ തീവ്രവാദിയെ ബി.ജെ.പി പാകിസ്ഥാന് വിട്ടുകൊടുത്തു'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശക്തമായ മത്സരം നേരിടുന്ന അമേത്തിയിൽ ബിജെപിയുടെ ശക്തി പ്രകടനത്തോടെയായിരുന്നു കൊട്ടിക്കലാശം. അമേഠിയിൽ നാലാം അങ്കത്തിനു ഇറങ്ങുന്ന രാഹുൽ ഗാന്ധിക്കുള്ള വെല്ലുവിളി പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു ബിജെപിയുടെ ശക്തിപ്രകടനം. ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.