ഉത്തര്‍പ്രദേശില്‍ (Uttar Pradesh) പാമ്പ് കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് ഒരു യുവാവ്. കഴിഞ്ഞ ഏഴുമാസത്തിനിടെ യുവാവിനെ ഏഴുതവണയാണ് പാമ്പ് കടിച്ചത്.
രാംപൂരിലാണ് സംഭവം നടന്നത്. ബബ്ലു എന്ന യുവാവാണ് തുടര്‍ച്ചയായി പാമ്പിന്റെ ആക്രമണം നേരിടുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബബ്ലു ഒരുമിച്ച് പോകുകയായിരുന്ന രണ്ടു പാമ്പുകളില്‍ ഒന്നിനെ തല്ലിക്കൊന്നിരുന്നു. രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് യുവാവിനോട് പ്രതികാരം വീട്ടുകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഒരോ വട്ടവും അത്ഭുതകരമായിട്ടാണ് ബബ്ലു രക്ഷപ്പെട്ടത്. ഒരോ തവണ പാമ്പ് കടിക്കാന്‍ വരുമ്പോഴും വടി കൊണ്ട് പാമ്പിനെ നേരിടുകയാണ് പതിവ്.
കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായ ബബ്ലുവിന് ജോലിക്കായി പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുന്നത് കൊണ്ട് മാത്രമാണ് ഓരോ തവണയും യുവാവിനെ രക്ഷിക്കാന്‍ സാധിക്കുന്നത്.
Wild Mushroom | വിഷ കൂൺ കഴിച്ച് ആസാമിൽ 13 പേർ മരിച്ചു; നിരവധി പേർ നിരീക്ഷണത്തിൽ
വിഷമുള്ള കാട്ടുകൂൺ (Wild Mushroom) കഴിച്ച് ആസാമിൽ (Assam) 13 പേർ മരിച്ചു. മരിച്ചവരിൽ ആറു വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. നിരവധി പേർ നിരീക്ഷണത്തിലാണ്. ചികിത്സയിലിരിക്കെയാണ് ഭൂരിഭാഗം പേരും മരിച്ചതെന്നും നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (Assam Medical College and Hospital (AMCH)) സൂപ്രണ്ട് പ്രശാന്ത ദിഹിൻഗിയ പറഞ്ഞു. ആസാമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്.
കിഴക്കൻ ആസാമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ ജില്ലകളിൽ നിന്നുള്ള തേയിലത്തോട്ട തൊഴിലാളികളായ 35 പേരെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ കൂൺ കഴിച്ചതിനു ശേഷം ഉണ്ടായ അസ്വസ്ഥതകളെ തുടർന്ന് എഎംസിഎച്ചിൽ പ്രവേശിപ്പിച്ചതായി ദിഹിൻഗിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 35 പേരിൽ 13 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.
ഏപ്രിൽ ആറാം തീയതി തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് സ്ത്രീകൾ കൂണുകൾ നുള്ളിയെടുത്തത്. വീട്ടിലെത്തിയ ഇവർ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ഇത് പാകം ചെയ്ത് നൽകി. മണിക്കൂറുകൾക്ക് ശേഷം വയറിളക്കവും ഛർദ്ദിയും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു. അടുത്തുള്ള ഒരു ആശുപത്രിയിലേക്കാണ് എല്ലാവരെയും ആദ്യം കൊണ്ടുപോയത്. ശാരീരികനില വഷളായതിനെ തുടർന്ന് എഎംസിഎച്ചിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Snake, Snake bite