HOME /NEWS /India / എസ്.പിയും ബി.എസ്.പിയും കൈവിട്ടെങ്കിലും 'സർവശക്തിയോടെ പൊരുതാൻ' രാഹുൽ

എസ്.പിയും ബി.എസ്.പിയും കൈവിട്ടെങ്കിലും 'സർവശക്തിയോടെ പൊരുതാൻ' രാഹുൽ

rahul-gandhi

rahul-gandhi

  • Share this:

    ന്യൂഡൽഹി: കോൺഗ്രസിനെ ഒഴിവാക്കി ഉത്തർപ്രദേശിൽ SPയും BSPയും സഖ്യം രൂപീകരിച്ചതിനെ പിന്നാലെ സർവശക്തിയോടെ പൊരുതാനാണ് രാഹുൽ ഗാന്ധിയുടെ നീക്കം. വരുന്ന തെരഞ്ഞെടുപ്പിൽ സർവ ശക്തിയുമെടുത്ത് പൊരുതുമെന്ന് രാഹുൽ വ്യക്തമാക്കി. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മായാവതിയും അഖിലേഷ് യാദവും താൻ ബഹുമാനിക്കുന്ന നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഇരുവർക്കും അവകാശമുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾക്കുവേണ്ടി കോൺഗ്രസിന് ചെയ്യാനും ചിലതുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പോരാടും- രാഹുൽ പറഞ്ഞു.

    ഉത്തർപ്രദേശിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കോൺഗ്രസ് കാഴ്ചവെക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. SP-BSP സഖ്യത്തിൽ ഉൾപ്പെടാതിരിക്കുന്നത് കോൺഗ്രസിന് തിരിച്ചടിയല്ല. അതിൽ നിരാശയുമില്ല. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.

    'ഇന്ത്യ അമിത് ഷായുടെ പിതൃസ്വത്തല്ല': തുറന്നടിച്ച് പ്രകാശ് രാജ്

    ഒരുകാലത്ത് ബദ്ധവൈരികളായിരുന്ന സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റുകളിൽ ഇരു പാർട്ടികളും 38 സീറ്റുകളിൽ വീതം മത്സരിക്കാനാണ് ധാരണയായത്. രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ആർഎൽഡിയ്ക്ക് നൽകും. സോണിയ, രാഹുൽ എന്നിവർ മത്സരിക്കുന്ന അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മായാവതിയും അഖിലേഷ് യാദവും ചൂണ്ടിക്കാട്ടിയിരുന്നു.

    First published:

    Tags: Akhilesh, Lok Sabha Battle, Mayawati, Rahul gandhi, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ്