നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; സാമൂഹിക അകലം കാറ്റിൽ പറത്തി മദ്യം ശേഖരിക്കാൻ വൻ ജനാവലി

  ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; സാമൂഹിക അകലം കാറ്റിൽ പറത്തി മദ്യം ശേഖരിക്കാൻ വൻ ജനാവലി

  ഡൽഹിയിൽ പോസിറ്റീവ് കേസുകൾ വളരെ വലിയ തോതിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്

  മദ്യശാലകൾക്കു മുൻപിലെ ക്യൂ

  മദ്യശാലകൾക്കു മുൻപിലെ ക്യൂ

  • Share this:
   അടുത്ത തിങ്കളാഴ്ച വരെ രാവിലെ 5 മണി മുതൽ വൈകിട്ട് പത്തു മണി വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാൾ സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.

   ഡൽഹിയിൽ പോസിറ്റീവ് കേസുകൾ വളരെ വലിയ തോതിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഞായറാഴ്ച മാത്രം 24000 ലധികം പേർക്കാണ് രോഗം സ്വീകരിച്ചത്. സംസ്ഥാനത്തെ രോഗ വ്യാപന നിരക്ക് 29.74 ശതമാനത്തിൽ എത്തിയിരിക്കുകയാണ്. ഡൽഹിയിൽ പരിശോധിക്കുന്ന മൂന്നിൽ ഒരു സാമ്പിളും പോസിറ്റീവ് ആണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന വാരാന്ത്യ ലോക്ക്ഡൗൺ തിങ്കളാഴ്ച മുതൽ എല്ലാ ദിവസങ്ങളിലും കൂടി നടപ്പിൽ വരുത്തണം എന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ഈ കാലയളവ് ഉപയോഗപ്പെടുത്തും എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്.

   “ഞാൻ എപ്പോഴും പറയാറുണ്ട് ഡൽഹിയിലെ ആളുകൾ എനിക്ക് കുടുംബം പോലെയാണ്. നമ്മൾ ഈ പ്രതിസന്ധിയെ ഒരുമിച്ച് നേരിടും. മുമ്പും നമ്മൾ ഒരുമിച്ച് പോരാടിയിട്ടുണ്ട്. നമ്മൾ ജയിക്കുക തന്നെ ചെയ്യും,” പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.

   സംസ്ഥാനത്ത് ഓക്സിജന്റെയും രെംദെസ്വിർ പോലെയുള്ള മരുന്നുകളുടെയും ക്ഷാമമുണ്ടെന്ന് കെജ്‌രിവാൾ സമ്മതിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലെത്തി എന്ന് സമ്മതിച്ച മുഖ്യമന്ത്രി അതിഥി തൊഴിലാളികളോട് സംസ്ഥാനം വിടരുതെന്നും വളരെ ചുരുങ്ങിയ കാലത്തേക്കുള്ള ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചതെന്നും ആവശ്യപ്പെടുന്നുണ്ട്.   അവശ്യസാധനങ്ങൾ, മരുന്നുകൾ ഭക്ഷണം തുടങ്ങിയ വസ്തുക്കൾ ഡെലിവറി ചെയ്യുന്ന ആളുകൾക്ക് ലോക്ഡൗൺ ഇളവ് നൽകിയിട്ടുണ്ട്. ബാങ്കുകൾ, എടിഎമ്മുകൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയും നിയന്ത്രണത്തിന്റെ പരിധിയിൽ വരില്ല.

   പലവ്യഞ്ജന കടകൾ, പച്ചക്കറി, പാൽ വിൽക്കുന്ന ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. എന്നാൽ മദ്യഷാപ്പുകൾ സംബന്ധിച്ച് സർക്കാർ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. ഇതുകൊണ്ടാണ് മദ്യഷാപ്പുകൾക്ക് പുറത്ത് നീണ്ട വരികൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ആളുകൾ സാമൂഹ്യ അകലം കാറ്റിൽ പറത്തി വൻ തോതിൽ ബീവറേജ് ഷോപ്പുകൾക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു.

   കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

   Keywords: delhi lockdown, delhi curfew, alcohol, beer, bars in delhi, delhi bars open, alcohol, liqour shops in Delhi, മദ്യം, മദ്യ ഷോപ്പ്, ഡെൽഹി, ഡെൽഹി കർഫ്യൂ, ഡെൽഹി ലോക്ക്ഡൗണ്, ലോക്ക്ഡൗൺ
   Published by:user_57
   First published:
   )}