ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ 'ഡിസ്ലെക്സിയ' പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം. രാഹുലിനെയും സോണിയയെയും പരിഹസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ശനിയാഴ്ച ഖോരക്പൂർ ഐഐടിയിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019 ന്റെ ഗ്രാന്റ് ഫിനാലെക്കിടെ വീഡിയോ കോൺഫറൻസിംഗ് വഴി യുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു രാഹുലിനെതിരായ മോദിയുടെ പരാമർശം. മത്സരങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികൾ ലൈവിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
Also read:
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ധാരണ: അനുമതി നൽകി CPM കേന്ദ്രക്കമ്മിറ്റിഡിസ്ലെക്സിയ ബാധിച്ച് എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രോഗ്രാമിനെ കുറിച്ച് പ്രധാനമന്ത്രിയോട് ഡെറാഡൂണിൽ നിന്നുള്ള എൻജിനീയറിംഗ് വിദ്യാർഥിനി സംസാരിക്കുകയായിരുന്നു.
എഴുതാനും പഠിക്കാനും ബുദ്ധിമുട്ടുണ്ടെങ്കിലും ഡിസ്ലെക്സിയ ബാധിച്ച കുട്ടികള്‍ 'താരെ സമീൻപർ' എന്ന സിനിമയിലേത് പോലെ ബുദ്ധിപരവും ക്രിയാത്മകവുമായി മുമ്പിലാണ്. ഇത്തരക്കാരെ സഹായിക്കാനായി ഞങ്ങളുടെ പക്കൽ ഒരാശയമുണ്ട്- തന്റെ പദ്ധതിയെ കുറിച്ച് സംസാരിച്ചു കൊണ്ട് വിദ്യാർഥിനി പറഞ്ഞു.
ഇതിനിടെ 40നും 50നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഈ പ്രോഗ്രാം പ്രാവർത്തികമാകുമോ എന്ന് വിദ്യാർഥിനിയുടെ സംസാരത്തെ തടസപ്പെടുത്തിക്കൊണ്ട് മോദി ചോദിക്കുകയായിരുന്നു. അതെ എന്നായിരുന്നു വിദ്യാർഥിനിയുടെ മറുപടി. എങ്കിൽ അത്തരം പ്രായക്കാരായ കുട്ടികളുള്ള അമ്മമാർക്ക് സന്തോഷമാകും എന്ന് മോദി പറഞ്ഞു.
മോദിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
നാണംകെട്ടതും വിഷമകരവുമെന്നാണ് മോദിയുടെ പരാമർശത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചത്. ഇതാണോ മോദിയുടെ സംസ്കാരമെന്നും അദ്ദേഹം ചോദിക്കുന്നു.
രാഹുൽഗാന്ധിയെ അപമാനിക്കാൻ ഡിസ്ലെക്സിയ ഉപയോഗിച്ചത് പല തരത്തിലും തെറ്റായിപ്പോയെന്ന് ആം ആദ്മി പാർട്ടി ദേശീയ വക്താവ് പ്രീതി ശർമ മേനോൻ ട്വിറ്ററിൽ കുറിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.