• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സമൂഹമാധ്യമങ്ങളെ നീരീക്ഷിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


Updated: August 3, 2018, 1:16 PM IST
സമൂഹമാധ്യമങ്ങളെ നീരീക്ഷിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Updated: August 3, 2018, 1:16 PM IST
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയത്.

അറ്റോര്‍ണി ജനറലിന്റെ വിശദീകരണത്തോടെ സോഷ്യല്‍ മീഡിയ ഹബ് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.

360 ഡിഗ്രി 24 X7 എന്ന നിരീക്ഷണ പദ്ധതയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും മറ്റും നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിശിതമായി വിമര്‍ശിച്ചിരുന്നു.

360 ഡിഗ്രി നിരീക്ഷണം എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്‌ന്റെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

 
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍