• HOME
  • »
  • NEWS
  • »
  • india
  • »
  • SOCIAL MEDIA PRAISES MAMATA BANERJEE FOR DANCING WITH TRIBALS JK

ഗോത്രവർഗക്കാർക്കൊപ്പം നൃത്തം ചവിട്ടി മമതാ ബാനർജി; പ്രശംസിച്ച് സോഷ്യൽ മീഡിയ

ചടങ്ങിൽ ഗോത്രവർഗക്കാരിൽപ്പെട്ട നിരവധി വിശിഷ്ട വ്യക്തികളെ മുഖ്യമന്ത്രി ആദരിച്ചു

Screenshot from ANI/Twitter

Screenshot from ANI/Twitter

  • Share this:
    ഗോത്രവർഗക്കാർക്കൊപ്പം നൃത്തം ചവിട്ടിയും ഡ്രം കളിച്ചും വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക ഗോത്ര ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 ന് ജാഗ്രാമിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള വീഡിയോയിലാണ് മമതയുടെ ദൃശ്യങ്ങൾ കാണുന്നത്. തന്റെ വെളുത്ത സാരിക്കു മുകളിൽ ഗോത്ര വർഗക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ച മമത ജുമൂർ താളത്തിനൊത്താണ് നൃത്തം ചവിട്ടിയത്. വെസ്റ്റ് ബംഗാളിലെയും ധംസയിലെയും ആളുകൾ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള ഡ്രം പോലെയുള്ള വാദ്യോപകരണമായ ജുമൂറിലും മമത കൈവെക്കാൻ മറന്നില്ല.

    വാർത്താ വിതരണ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഗോത്ര സംസ്കാരങ്ങളോട് ഇഴുകിച്ചേരാൻ ശ്രമിച്ച മുഖ്യമന്ത്രിയെ നിരവധി പേരാണ് പ്രശംസിച്ചത്.

    പരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി രാജ്യത്തൂടനീളെ ട്രൈബൽ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ലോക ഗോത്ര ദിനം ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഗോത്ര വർഗക്കാരുടെ പങ്ക് അവിസ്മരണീയമാണെന്നും അവർക്കു മുന്നിൽ ശിരസ് കുനിക്കുന്നുവെന്നും മമത പറഞ്ഞു.

    ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഈയടുത്ത് വെസ്റ്റ് ബംഗാൾ സർക്കാർ നടപ്പിൽവരുത്തിയ പുതിയ നിയമത്തെ കുറിച്ചും മമത സംസാരിച്ചു. കൂടാതെ, ഗോത്രവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മറ്റു സംസ്ഥാനങ്ങളും നിയമങ്ങൾ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു.



    “ഞങ്ങൾ 6 ട്രൈബൽ ജില്ലകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, ഒരു യൂനിവേഴ്സിറ്റിയും, നാല് കോളേജുകളും ഒരു സ്പോർട് കോംബ്ലക്സും നിർമ്മിച്ചിട്ടുണ്ട്,” മമത പറഞ്ഞു. ട്രൈബൽ ഭാഷയായ സാന്തലി പഠിപ്പിക്കുന്ന ഏക സംസ്ഥാനമാണ് ബംഗാൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

    ചടങ്ങിൽ ഗോത്രവർഗക്കാരിൽപ്പെട്ട നിരവധി വിശിഷ്ട വ്യക്തികളെ മുഖ്യമന്ത്രി ആദരിച്ചു. മൂന്നാം തവണയും മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം മമതാ ബാനർജിയുടെ ആദ്യത്തെ ജങ്കൽമഹൽ യാത്രിയായിരുന്നു ഇത്. നിരവധി ജില്ലകളിൽ വ്യത്യസ്ത പരിപാടികൾ മമത ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളുടെ ഏരിയൽ സർവേയും മുഖ്യമന്ത്രി നടത്തു.

    പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഈയടുത്ത് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബംഗാളിലെ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. കോവിഡ് ആയിരുന്നു പ്രധാന വിഷയം. സംസ്ഥാനത്ത് കോവിഡ് ക്ഷാമമുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ബംഗാളില്‍ ജനസംഖ്യയ്ക്കനുസരിച്ച് വാക്‌സിന്‍ വിതരണം ഉണ്ടായിട്ടില്ലെന്ന് മമത പറഞ്ഞു. ബംഗാളില്‍ നടക്കേണ്ട വികസന വിഷയങ്ങളും ചര്‍ച്ച ചെയ്തതായി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}