• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Fact Check | കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു; രക്ഷപ്പെടുത്തിയെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോ

കുട്ടിയെ രക്ഷിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

News18 Malayalam | news18-malayalam
Updated: October 28, 2019, 9:07 AM IST
Fact Check | കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു; രക്ഷപ്പെടുത്തിയെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോ
News18
  • Share this:
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടു വയസുകാരൻ സുജിത്തിനെ രക്ഷക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു. സമാന്തര തുരങ്കമുണ്ടാക്കി രക്ഷിക്കാനാണ് ശ്രമം. എന്നാൽ ഇതുവരെ 42 അടി മാത്രമെ തുരങ്കമുണ്ടാക്കാൻ സാധിച്ചുള്ളൂ. കാഠിന്യമേറിയ പാറകൾ കണ്ടെത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നത്. മറ്റു മാർഗങ്ങൾ തേടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ രക്ഷിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

2017-ൽ  ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷിച്ചതിന്റെ വീഡിയോയാണ് തിരുച്ചിറപ്പള്ളിയിലേതെന്ന വ്യാജേന ചിലർ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു.

ഗുണ്ടൂരിൽ ചന്ദ്രശേഖർ എന്ന രണ്ടു വയസുകാരനാണ് രണ്ടു വർഷം മുൻപ്  കുഴൽക്കിണറിൽ അകപ്പെട്ടത്. 15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഈ വീഡിയോ ആണ് സുജിത്തിന്റേതെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടുകാട്ടുപ്പാട്ടിയില്‍ വീടിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ രണ്ട് വയസുകാരനായ സുജിത് എന്ന ബാലന്‍ അകപ്പെടുന്നത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇതു വരെ ഫലം കണ്ടില്ല. ആദ്യം 35 അടി ആഴത്തിലായിരുന്ന കുഞ്ഞ് രക്ഷിക്കാനുള്ള ശ്രമത്തിനിടെ 90 അടി താഴ്ചയിലേക്ക് വീണു പോവുകയായിരുന്നു.

കുട്ടിക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തോളം കുഞ്ഞ് കരയുന്നത് കേള്‍ക്കാമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ശബ്ദം ഇല്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. എങ്കിലും കുഞ്ഞ് സുരക്ഷിതനാണെന്നും ശ്വസിക്കുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം പ്രത്യേക തെര്‍മല്‍ കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കുട്ടി ശ്വസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Also Read-മകൻ കുഴൽക്കിണറിൽ; സോഷ്യൽ മീഡിയയുടെ കണ്ണ് നനച്ച് രക്ഷാപ്രവർത്തനത്തിന് ബാഗ് തുന്നുന്ന അമ്മയുടെ ചിത്രം

Loading...

ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഉള്‍പ്പെടെ ആറോളം സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇതിനിടെ കുഞ്ഞു സുജിത്തിന്റെ രക്ഷക്കായി തമിഴ്‌നാട്ടിലെങ്ങും പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. അല്‍പം വൈകിയാലും ജീവനോടെ തന്നെ കുഞ്ഞ് തിരികെയെത്തിയെന്ന വാര്‍ത്തയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് രാജ്യവും.

First published: October 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...