• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹിമയെ ഇംഗ്ലീഷ് പഠിപ്പിക്കാനിറങ്ങി; അമളി പിണഞ്ഞ് അത്ലറ്റിക് ഫെഡറേഷൻ


Updated: July 14, 2018, 2:46 PM IST
ഹിമയെ ഇംഗ്ലീഷ് പഠിപ്പിക്കാനിറങ്ങി; അമളി പിണഞ്ഞ് അത്ലറ്റിക് ഫെഡറേഷൻ

Updated: July 14, 2018, 2:46 PM IST
ന്യൂഡൽഹി: ലോക അത്‌ലറ്റിക് വേദിയിൽ മിന്നിത്തിളങ്ങിയ ഇന്ത്യയുടെ അഭിമാന താരം ഹിമ ദാസിനെ ഇംഗ്ലീഷ് പഠിപ്പിക്കാനിറങ്ങിയ അത്‌ലറ്റിക് ഫെഡറേഷന് ഇതിലും വലിയ അബദ്ധം ഇനി പറ്റാനില്ല. ഫെഡ‍റേഷനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഹിമ ദാസിനെ അഭിനന്ദിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ട്വിറ്റർ പോസ്റ്റിട്ടത്. എന്നാൽ ഇത് ഹിമയെ അവഹേളിക്കുന്നതായതോടെ കായിക പ്രേമികൾ രംഗത്തെത്തി.

ഇന്ത്യന്‍ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെങ്കിലും പ്രകടനം കുഴപ്പമില്ല എന്നാണ് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ താരത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ പരിഹസിച്ച ട്വീറ്റിലെ അക്ഷര പിശക് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ തിരിച്ചടിച്ചു. 'സ്പീക്കിങ്ങ്' എന്ന വാക്കിനു പകരം 'സ്‌പെക്കിങ്ങ്' എന്നായിരുന്നു ഫെ‍ഡറേഷൻ എഴുതിയത്. 'സ്പീക്കിങ്ങ്' എന്ന നിസാര വാക്ക് പോലും തെറ്റിക്കാതെ എഴുതാന്‍ അറിയാത്തവരാണ് താരത്തിന്‍റെ ഇംഗ്ലീഷിനെ പരിഹസിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചു തടിതപ്പി.
Loading...


 

സെമിയില്‍ ജയിച്ച ഹിമ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമാണ് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഹിമയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇംഗ്ലീഷ് പരിജ്ഞാനം അളന്ന ഫെഡറേഷന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍