നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സോഷ്യലിസം' 'മമതാ ബാനർജി'യെ കല്യാണം കഴിക്കുന്നു; ആശംസകളുമായി 'ലെനിനിസം 'കമ്യൂണിസം' 'മാർക്സിസം'

  'സോഷ്യലിസം' 'മമതാ ബാനർജി'യെ കല്യാണം കഴിക്കുന്നു; ആശംസകളുമായി 'ലെനിനിസം 'കമ്യൂണിസം' 'മാർക്സിസം'

  തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   വാർത്തയുടെ തലക്കെട്ട് കണ്ട് ഞെട്ടിയോ? തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.  ജൂൺ 13ന് സേലത്തെ അമാനി കൊണ്ടാലംപട്ടിയിലാണ് വിവാഹം നടക്കുന്നു. സിപിഐയുടെ തമിഴ്നാട് ഘടകം അഡ്മിനിസ്ട്രേറ്റർ എ മോഹന്റെ മൂന്നാമത്തെ മകൻ എ എം സോഷ്യലിസത്തിന്റെ വിവാഹമാണ് നടക്കാൻ പോകുന്നത്.

   മൂന്നാമത്തെ മകന്റെ പേര് എ എംസോഷ്യലിസമെന്നാണെങ്കിൽ മോഹനന്റെ മറ്റ് രണ്ട് ആൺമക്കളുടെയും പേരും കേട്ടാലും ഞെട്ടേണ്ടിവരും. എ എം കമ്മ്യൂണിസം, എ എം ലെനിനിസം എന്നിവരാണ് മറ്റ് ആൺ മക്കൾ. ചെറുമകന്റെ പേരാകട്ടെ എം എൽ  മാർക്സിസവും. എ എം കമ്മ്യൂണിസത്തിന്റെ ഭാര്യ സി പ്രിയയും എ എം ലെനിനിസത്തിന്റെ ഭാര്യ എൽ കൗസല്യയും വിവാഹത്തിന് സാക്ഷ്യം വഹിക്കും.

   സേലത്തെ തന്നെ പളനിസാമിയുടെ മകൾ മമത ബാനർജിയാണ് വധു. ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ്. പശ്ചിമ ബംഗാളിൽ മാർക്സിസത്തിന് ചരമക്കുറിപ്പ് എഴുതിയ അതേ മമത ബാനർജിയുടെ പേരാണ് വധുവിനും എന്നതാണ് കൗതുകകരം. സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരസൻ, ഡെപ്യൂട്ടി സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.   Also Read- ലോ പോയിന്റ് പറയാൻ മാത്രമല്ല പൊറോട്ട അടിക്കാനും അറിയാം അനശ്വരയ്ക്ക്
   Published by:Rajesh V
   First published:
   )}