'ജനക്കൂട്ടം ആക്രമണം ആരംഭിക്കുമ്പോള്‍ ജിതേന്ദ്ര മാലിക് അവിടെ ഉണ്ടായിരുന്നതായി സമ്മതിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ടി ഇത് സത്യമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഗ്രാമത്തിലെ ആളുകള്‍ക്കൊപ്പമാണ് അവിടെ പോയതെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ പൊലീസിനെ കല്ലെറിഞ്ഞെന്ന കാര്യം നിേഷധിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്' സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗം എസ്എസ്പി അഭിഷേക് സിങ്ങ് പറഞ്ഞു.
പൊലീസുകാരനെ വെടിവെച്ചെന്ന കാര്യവും സൈനികന് നിഷേധിച്ചിട്ടുണ്ട്. ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് ജിതേന്ദ്ര. ഇയാള്‍ അവധിക്ക് വന്നസമയത്തായിരുന്നു ബുലന്ദ്ഷഹര്‍ കലാപം നടന്നത്. ആള്‍ക്കൂട്ട ആക്രമണം ഉണ്ടായപ്പോള്‍ നടന്ന വെടിവെപ്പിന്റെ വീഡിയോകളില്‍ നിന്നാണ് ജിതേന്ദ്രയുടെ പങ്ക് സംബന്ധിച്ച് സൂചന ലഭിച്ചത്.
സംഭവത്തില്‍ 27 ആളുകളുടെ പേരു സഹിതവും കണ്ടലറിയാവുമ്മ 60 ഓളം പേരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.