നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mask | മാസ്ക്ക് ധരിക്കാത്തതിന് പട്ടാളക്കാരനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; സംഭവം ജാർഖണ്ഡിൽ

  Mask | മാസ്ക്ക് ധരിക്കാത്തതിന് പട്ടാളക്കാരനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; സംഭവം ജാർഖണ്ഡിൽ

  മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ സൈനികനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  jharkhand_police

  jharkhand_police

  • Share this:
   റാഞ്ചി: മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണം പറഞ്ഞു സൈനികോദ്യോഗസ്ഥനെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്രൂരമായി മര്‍ദിച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ച​ത്ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​വ​ന്‍ കു​മാ​ര്‍ യാ​ദ​വ് എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്. റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ​വ​ന്‍ കു​മാ​ര്‍ ബൈ​ക്കി​ല്‍ ഇ​വി​ടെ എ​ത്തി​യ​ത്. പ​വ​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ പോ​ലീ​സു​കാ​ര്‍ താ​ക്കോ​ല്‍ ബൈ​ക്കി​ല്‍ നി​ന്നും ഊ​രി മാ​റ്റി മർദ്ദിക്കുകയായിരുന്നു.

   മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ പവൻ കുമാർ യാദവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പവൻകുമാർ യാദവ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

   പവൻ കുമാറിനെ പൊലീസ് മർദ്ദിക്കുന്നത് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് എസ്.പി രാകേഷ് രഞ്ജൻ പറഞ്ഞു.

   മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിൽ വൻതോതിൽ പരിശോധന നടത്താൻ ഡെപ്യൂട്ടി കമ്മീഷണർ അഞ്ജലി യാദവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോഴാണ് പവൻ കുമാർ മർദ്ദിക്കപ്പെട്ടത്.

   Also Read- Covid 19 | 'സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മാതൃകാപരം': നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് ആരോഗ്യ വിദഗ്ധർ

   വൈറൽ വീഡിയോയിലൂടെയാണ് മർദ്ദനം പുറത്ത് അറിഞ്ഞതെന്നും ഈ സമയത്ത് ബിഡിഒ അവിടെ ഉണ്ടായിരുന്നുവെന്ന് എസ്. പി രാകേഷ് രഞ്ജൻ സ്ഥിരീകരിച്ചു. “ഞാൻ ഡിഎസ്പിയോട് (ഹെഡ്ക്വാർട്ടേഴ്സ്) ഈ കാര്യം അന്വേഷിക്കാനും ഉടൻ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   Karnataka Quarantine| പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ക്വറന്റീൻ വേണ്ട; ഇളവ് പ്രഖ്യാപിച്ച് കർണാടക

   കർണാടകയിൽ പരീക്ഷ എഴുതാൻ കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ക്വറന്റീനിൽ ഇളവ്. മൂന്ന് ദിവസത്തിനകം തിരിച്ചു പോകുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കർണാടക സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രഹിത സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. മൂന്ന് ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല. ഈ മാസം നടക്കുന്ന വിവിധ പരീക്ഷകൾ പരിഗണിച്ചാണ് കർണാടക സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്.

   വിദ്യാർഥികൾക്കും കേരളത്തിൽനിന്ന് മൂന്ന് ദിവസത്തെ ഹൃസ്വ സന്ദർശനത്തിന് എത്തുന്നവർക്കും ക്വറന്റീൻ ആവശ്യമില്ല. ഇതിനു പുറമേ മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർ, ആരോഗ്യപ്രവർത്തകർ, കർണാടക വഴി മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നവർ, രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾ, അടിയന്തര യാത്രകൾക്കും വിമാനയാത്രയ്ക്ക് എത്തുന്നവർ എന്നിവർക്കും ഇളവ് ബാധകമാണ്. വാക്സിൻ എടുത്തവരടക്കം എല്ലാവർക്കും കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനിടയിലെ ആർടിപിസിആർ രേഖ വേണം.


   എന്നാൽ കർണാടകയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇളവ് ബാധകമല്ല. അവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ നിർബന്ധമാണ്. ഇവർ പഠിക്കുന്ന സ്ഥാപനങ്ങൾ ക്വറന്റീൻ സംവിധാനമൊരുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ കേരളത്തിൽനിന്ന് എത്തുന്ന എല്ലാവരും 7 ദിവസത്തെ നിർബന്ധിത ക്വറന്റീനിൽ കഴിയണമെന്നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്.
   Published by:Anuraj GR
   First published: