നിയന്ത്രണരേഖക്ക് സമീപം സ്ഫോടനം: ഒരു സൈനികൻ കൊല്ലപ്പെട്ടു; 2 പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ആഗ്രാ സ്വദേശി സന്തോഷ് കുമാർ എന്നയാളാണ്  കൊല്ലപ്പെട്ടത്

News18 Malayalam | news18
Updated: November 18, 2019, 7:27 AM IST
നിയന്ത്രണരേഖക്ക് സമീപം സ്ഫോടനം: ഒരു സൈനികൻ കൊല്ലപ്പെട്ടു; 2 പേർക്ക് പരിക്ക്
soldier
  • News18
  • Last Updated: November 18, 2019, 7:27 AM IST
  • Share this:
ശ്രീനഗർ: കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം ഉഗ്രസ്ഫോടക ശേഷിയുള്ള വസ്കു പൊട്ടിത്തെറിക്കുകയായിരുന്നു. പല്ലൻവാല പ്രദേശത്ത് സൈന്യത്തിന്റെ സ്ഥിരം പട്രോളിംഗ് നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.

ഉത്തർപ്രദേശിലെ ആഗ്രാ സ്വദേശി സന്തോഷ് കുമാർ എന്നയാളാണ്  കൊല്ലപ്പെട്ടതെന്നാണ് സൈനികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റ രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നും അറിയിച്ചിട്ടുണ്ട്.

Also Read-നെടുമ്പാശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടകൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്

അതിര്‍ത്തി വേലിക്ക് അപ്പുറത്ത് നിന്നാകാം സ്ഫോടക വസ്തുക്കൾ ഇവിടെയെത്തിയതെന്നാണ് സംശയിക്കുന്നത്. സൈനികരുടെ സ്ഥിരം സഞ്ചാര പാത മനസിലാക്കി അവർ പട്രോളിംഗിനെത്തുന്ന സമയം കണക്കാക്കി തന്നെയാണ് സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതെന്നും സൈന്യം വ്യക്തമാക്കി.
First published: November 18, 2019, 7:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading