• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് ആക്രമണം: സൈനികന് വീരമൃത്യു

നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്ന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ ആരോപിച്ചിരുന്നു

news18
Updated: August 17, 2019, 2:16 PM IST
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് ആക്രമണം: സൈനികന് വീരമൃത്യു
Indian Army Soldiers At Line Of Control In Jammu
  • News18
  • Last Updated: August 17, 2019, 2:16 PM IST IST
  • Share this:
ജമ്മു: കശ്മീർ അതിർത്തിയിൽ പാക് സേന നടത്തിയ ആക്രമണത്തിൽ സൈനികന് വീരമൃത്യു. വെടിനിർത്തൽ കരാർ ലംഘനം നടത്തി നിയന്ത്രണരേഖക്ക് സമീപമുള്ള രജൗരി മേഖലയിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വച്ചായിരുന്നു പാക് ആക്രമണമെന്നാണ് സൈനിക വക്താവ് അറിയിച്ചത്.

തോക്കും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ ലാൻസ് നായിക് സന്ദീപ് ഥാപ (35) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഡെറാഡൂൺ സ്വദേശിയാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ് പ്രകോപനം ഒന്നും കൂടാതെ തന്നെ പാക് സേനയുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായതെന്നാണ് സേനാവൃത്തങ്ങൾ പറയുന്നത്.

Also Read-ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യൻ നയത്തിൽ മാറ്റമുണ്ടാകാം: മന്ത്രി രാജ്നാഥ് സിംഗ്

നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരിക്കുന്നത്.

ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനികവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം അതിർത്തി മേഖലയായ പൂഞ്ചിലും രജൗറിയിലും പാകിസ്ഥാൻ ഇത്തരത്തിൽ ആക്രമണം നടത്തിയിരുന്നു. പത്ത് മാസമായ ഒരു കുഞ്ഞും രണ്ട് സൈനികരുമാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

First published: August 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍