• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു


Updated: August 13, 2018, 9:54 AM IST
സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

Updated: August 13, 2018, 9:54 AM IST
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു. 2004-2009ലെ യു.പി.എ ഭരണകാലത്ത് ലോക്‌സഭാ സ്പീക്കറായ സോമാനാഥ് ചാറ്റര്‍ജി, ആ സ്ഥാനത്തെത്തുന്ന ആദ്യ സി.പി.എം നേതാവായിരുന്നു. 1968 ലാണ് സോമനാഥ് ചാറ്റര്‍ജി സി.പി.എമ്മില്‍ ചേരുന്നത്. തുടര്‍ന്ന് 2008 ല്‍ പാര്‍ട്ടിയുമായുള്ള ഭിന്നതകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടു.

 



ആസമിലെ തേജ്പുരില്‍ 1929ല്‍ ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1971ല്‍ സി.പി.എം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്സഭാ എംപിയായി ആണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. പത്തു തവണ ലോക്സഭയില്‍ എംപിയായിരുന്നു.

ഭാര്യ- രേണു ചാറ്റര്‍ജി. മക്കൾ- പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില

 
First published: August 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍