• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജെ.എന്‍.യുവിലെ ചിലര്‍ രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നു: നിര്‍മല സീതാരാമന്‍


Updated: September 18, 2018, 11:25 PM IST
ജെ.എന്‍.യുവിലെ ചിലര്‍ രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നു: നിര്‍മല സീതാരാമന്‍

Updated: September 18, 2018, 11:25 PM IST
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ആരോപണമുന്നയിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍.

വിദ്യാര്‍ഥി യൂനിയനില്‍പ്പെട്ടവര്‍ പോലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നവരുണ്ട്. ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഇന്ത്യവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യക്കെതിരെയും സേനക്കെതിരെയും ലഘുലേഖകളിലൂടെ യുദ്ധം പ്രഖ്യാപിക്കുകയാണ്. വിയോജിപ്പുകളുള്ള രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാം. രാജ്യവിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
Loading...

വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.വി.പി കാമ്പസില്‍ തുടങ്ങിവെച്ച അക്രമവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
First published: September 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍