• HOME
  • »
  • NEWS
  • »
  • india
  • »
  • 'ചില പഴയ നിയമങ്ങൾ ഇപ്പോൾ ബാധ്യത; വികസനത്തിന് പരിഷ്കരണം ആവശ്യമാണ്': പ്രധാനമന്ത്രി നരേന്ദ്ര മോദി

'ചില പഴയ നിയമങ്ങൾ ഇപ്പോൾ ബാധ്യത; വികസനത്തിന് പരിഷ്കരണം ആവശ്യമാണ്': പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം സുഗമമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

 Narendra Modi

Narendra Modi

  • Last Updated :
  • Share this:
    ലക്നൗ: കഴിഞ്ഞ കാലഘട്ടങ്ങളിലെ ചില നിയമങ്ങൾ നിലവിലെ കാലഘട്ടത്തിൽ ഒരു ബാധ്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് പരിഷ്കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗ്ര മെട്രോ പ്രോജക്ട് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് പ്രധാനമന്ത്രിയുടെ ഇത്തരമൊരു പ്രതികരണം. കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നയത്തിനെതിരെ കർഷക പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

    Also Read-സർക്കാര്‍ ഓഫീസിൽ ശുചിമുറിയില്ല; പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണാന്ത്യം

    സമഗ്രമായ വികസനത്തിലാണ് സർക്കാർ വിശ്വസിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. 'വികസനത്തിന് പരിഷ്കരണങ്ങൾ വളരെ ആവശ്യമാണ്. മുൻ കാലഘട്ടങ്ങളിൽ ഫലപ്രദമായിരുന്ന ചില നിയമങ്ങൾ നിലവിലെ കാലഘട്ടത്തിൽ ഒരു ബാധ്യതയാണ്.. മുന്‍കാലങ്ങളിൽ പടിപടിയായാണ് പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരുന്നത്. എന്നാൽ ഈ സർക്കാർ സമഗ്രവികസനമാണ് നടപ്പിലാക്കുന്നത്' എന്നായിരുന്നു മോദിയുടെ വാക്കുകൾ.

    Also Read-ട്രാഫിക് പോലീസുകാരനെതിരെ കയ്യേറ്റശ്രമം; അധിക്ഷേപം: വനിതാ അസിസ്റ്റന്‍റ് ഡയറക്ടർക്കെതിരെ കേസ്

    ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം സുഗമമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. നിക്ഷേപങ്ങൾ വർധിപ്പിക്കുക, ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കുക എന്നിവയും സർക്കാർ ലക്ഷ്യം വക്കുന്നുണ്ട്. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



    8,379.62 കോടി രൂപ ചിലവ് വരുന്ന ആഗ്ര മെട്രോ പ്രോജക്ടാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. താജ്മഹൽ, ആഗ്രാ ഫോർട്ട്, സികന്ദ്ര എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ട് 29.4 കിലോമീറ്റർ നീളമുള്ള 2 ഇടനാഴികളാണ് ആഗ്രാ മെട്രോ പ്രോജക്ടിലൂടെ നിർമ്മിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ആഗ്രയിലെ 26 ലക്ഷത്തോളം ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
    Published by:Asha Sulfiker
    First published: