ബെംഗളൂരു: ചില പരിഷ്കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
'ചില തീരുമാനങ്ങള്‍ ഇപ്പോള്‍ മോശമെന്ന് തോന്നും. എന്നാല്‍ അത് കാലക്രമേണ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും'' പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ 28,000 കോടി രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നെങ്കില്‍ ബെംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്' പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ബേസില്‍ എത്തിയ അദ്ദേഹം ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ഉള്‍പ്പെടെ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 10 പരിപാടികളില്‍ പങ്കെടുക്കും.
I've got the opportunity to complete the development works which should've been done 40 years ago. If these works were completed at that time, then the burden on Bengaluru wouldn't have increased. That's why I don't want to waste time & spend every minute serving people: PM Modi pic.twitter.com/MwIqdDuEJT
അഗ്നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.