നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സൗരവ് ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ചിലർ ആഗ്രഹിച്ചു; സമ്മർദ്ദം ചെലുത്തി': വിവാദപ്രസ്താവനയുമായി സിപിഎം നേതാവ്

  'സൗരവ് ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ചിലർ ആഗ്രഹിച്ചു; സമ്മർദ്ദം ചെലുത്തി': വിവാദപ്രസ്താവനയുമായി സിപിഎം നേതാവ്

  'ചില ആളുകൾ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയ ഘടകം അല്ല. ഒരു സ്പോർട്സ് ഐക്കൺ ആയി വേണം അദ്ദേഹം അറിയപ്പെടേണ്ടത്'

  Sourav Ganguly

  Sourav Ganguly

  • Share this:
   കൊൽക്കത്ത: രാഷ്ട്രീയത്തിലേക്കിറങ്ങാൻ സൗരവ് ഗാംഗുലിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന സിപിഎം നേതാവിന്‍റെ പ്രസ്താവന വിവാദത്തിൽ. പാർട്ടി മുതിർന്ന നേതാവ് അശോക് ഭട്ടാചാര്യയുടെ പ്രസ്താവനകളാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലി നിലവിൽ ചികിത്സയിൽ തുടരുകയാണ്. ആ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബ സുഹൃത്ത് കൂടിയായ അശോക് ഭട്ടാചാര്യയുടെ പ്രസ്താവന വിവാദം ഉയർത്തിയിരിക്കുന്നത്.

   Also Read-Sourav Ganguly | സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

   ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനും നിലവിൽ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ദാദ'ബിജെപിയിലേക്കെത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ തന്‍റെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് ഗാംഗുലിയുടെ ഭാഗത്തു നിന്നും ഒരിക്കലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

   Also Read-Covid Vaccine| ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ജനസംഖ്യയുടെ 10% പേർക്കും വാക്സിൻ നൽകി ഇസ്രായേൽ

   രണ്ട് ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭട്ടാചാര്യയുടെ പ്രതികരണം എത്തുന്നത്. 'ചില ആളുകൾ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയ ഘടകം അല്ല. ഒരു സ്പോർട്സ് ഐക്കൺ ആയി വേണം അദ്ദേഹം അറിയപ്പെടേണ്ടത്' ഭട്ടചാര്യ പറയുന്നു. ഗാംഗുലിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'രാഷ്ട്രീയത്തിൽ ചേരാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തരുത്. രാഷ്ട്രീയത്തിലേക്കിറങ്ങരുതെന്ന് ഞാൻ ഗാംഗുലിയോട് പറഞ്ഞിരുന്നു. എന്‍റെ അഭിപ്രായത്തെ അദ്ദേഹം എതിർത്തില്ല'. ഭട്ടചാര്യ വ്യക്തമാക്കി.

   Also Read-കാക്കകൾ കൂട്ടത്തോടെ ചാകുന്നു; പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജസ്ഥാനിൽ അതീവ ജാഗ്രത

   ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് രംഗത്തെത്തിയിട്ടുണ്ട്. 'ചില ആളുകൾ അവരുടെ ദുഷിച്ച ചിന്താഗതി കൊണ്ട് എല്ലാത്തിലും രാഷ്ട്രീയം മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ ലക്ഷകണക്കിന് ആരാധകരെപ്പോലെ സൗരവ് ഗാംഗുലി എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്നായിരുന്നു ഘോഷിന്‍റെ പ്രതികരണം.

   Also Read-ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം; പുതിയ പ്രഖ്യാപനവുമായി ഒഡീഷ സർക്കാർ

   സൗരവിനെ പാര്‍ട്ടിയുടെ ഉൾപ്പെടുത്താൻ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ശോഭന്തേബ് ചാറ്റർജി പ്രതികരിച്ചത്. അദ്ദേഹത്തെ ഒരു സ്പോർട്സ് ഐക്കൺ ആയി കാണുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Asha Sulfiker
   First published:
   )}