• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പതിന്നാലാം വയസിൽ നേതാവായ കരുണാനിധി


Updated: August 7, 2018, 7:32 PM IST
പതിന്നാലാം വയസിൽ നേതാവായ കരുണാനിധി

Updated: August 7, 2018, 7:32 PM IST
സജീവ രാഷ്ട്രീയത്തിലെ 60 വർഷങ്ങൾ, സിനിമയിലെ 30 വർഷങ്ങൾ- ഇതാണ് നാം അറിഞ്ഞ കരുണാനിധി. എന്നാൽ കരുണാനിധിയെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്...

1. പതിന്നാലാം വയസിൽ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ടാണ് കരുണാനിധി പൊതുപ്രവർത്തനത്തിലേക്ക് കടന്നുവരുന്നത്.

2. പതിന്നാലാം വയസിൽ കരുണാനിധി ആരംഭിച്ച 'മുരശൊലി' എന്ന പ്രസിദ്ധീകരണമാണ് പിൽക്കാലത്ത് ഡി.എം.കെയുടെ ഔദ്യോഗിക ജിഹ്വയായി മാറിയത്

3. പങ്കെടുത്ത തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് കരുണാനിധിക്കുള്ളത്.

4. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ താരങ്ങളായ എം.ജി.ആറിന്‍റെയും ശിവാജി ഗണേശന്‍റെ ആദ്യകാല സിനിമകൾക്ക് കരുത്തേകിയത് കരുണാനിധിയുടെ കാമ്പുള്ള തിരക്കഥകളായിരുന്നു.

5. പിൽക്കാലത്ത് ശത്രുവായി മാറിയെങ്കിലും സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന കാലത്ത് എം.ജി.ആറുമായി ദൃഢമായ ആത്മബന്ധമായിരുന്നു കരുണാനിധിക്ക് ഉണ്ടായിരുന്നത്. ഈ സൌഹൃദമാണ് മണിരത്നത്തിന്‍റെ ഇരുവർ എന്ന സിനിമയുടെ പ്രമേയം.

6. പന്ത്രണ്ട് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന തമിഴ് നാട് നിയമസഭയിലെ റെക്കോർഡും കരുണാനിധിക്ക് സ്വന്തമാണ്.
Loading...
7. കരുണാനിധിയുടെ യഥാർഥ പേര് ദക്ഷിണമൂർത്തി എന്നാണ്. എന്നാൽ മുത്തുവേൽ കരുണാനിധിയെന്ന പേരിലാണ് അദ്ദേഹം പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത്.

8. തമിഴ് നാട്ടിൽ സാധാരണ കണ്ടുവരുന്നതിൽനിന്ന് വ്യത്യസ്തമായി സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോയ വ്യക്തിയായിരുന്നു കരുണാനിധി. തമിഴ് നാട്ടിൽ മറ്റുള്ളവർ സിനിമയിലൂടെ രാഷ്ട്രീയത്തിൽ വന്നവരാണെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് സിനിമയിലെത്തി, അവ രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കലൈഞ്ജർക്ക് സാധിച്ചു.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍