• HOME
  • »
  • NEWS
  • »
  • india
  • »
  • Temple For Parents | മാതാപിതാക്കളുടെ ഓര്‍മയില്‍ ക്ഷേത്രം നിര്‍മിച്ചു മകന്‍; ക്ഷേത്രത്തില്‍ അന്നദാനവും ഉത്സവവും

Temple For Parents | മാതാപിതാക്കളുടെ ഓര്‍മയില്‍ ക്ഷേത്രം നിര്‍മിച്ചു മകന്‍; ക്ഷേത്രത്തില്‍ അന്നദാനവും ഉത്സവവും

അച്ഛന്‍ എന്‍ ആര്‍ മാരിമുത്തു, അമ്മ എം ഭാഗ്യം എന്നിവരുടെ ഓര്‍മയ്ക്കായാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.

  • Last Updated :
  • Share this:
    കോയമ്പത്തൂര്‍: മാതാപിതാക്കളുടെ ഓര്‍മയില്‍ ക്ഷേത്രം(Temple) നിര്‍മ്മിച്ച് മകന്‍. മാതാപിതാക്കളുടെ അര്‍ധകായ വിഗ്രഹങ്ങളാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഉദുമല്‍പേട്ടയ്ക്ക് സമീപം ദീപാലപട്ടി ഗ്രാമത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അച്ഛന്‍ എന്‍ ആര്‍ മാരിമുത്തു, അമ്മ എം ഭാഗ്യം എന്നിവരുടെ ഓര്‍മയ്ക്കായാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.

    കോയമ്പത്തൂരില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുന്ന പുലിയകുളത്തെ ആര്‍ രമേശ്കുമാറാണ്(40) മാതാപിതാക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിച്ചത്. 2019ലാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായത്. 1991ല്‍ രമേശിന് പത്തു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മാരിമുത്തു മരിക്കുന്നത്. 2001ല്‍ അമ്മ ഭാഗ്യവും മരിച്ചു.

    രേമശിന് അഞ്ചു സഹോദരിമാരും ഉണ്ട്. ക്ഷേത്രത്തില്‍ പുൂജകള്‍ക്കായി പൂജാരിയെ നിയമിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തില്‍ 2020 മുതല്‍ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കഴിഞ്ഞ 19 ന് അന്നദാനവും ഉത്സവും നടത്തിയിരുന്നു. ഇതോടെയാണ് ക്ഷേത്രം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

    Also Read-മകള്‍ അച്ഛനൊപ്പം ചേര്‍ന്നു;നീണ്ട 16 വര്‍ഷത്തിനിപ്പുറം; പുതുവത്സരത്തലേന്ന് സ്‌നേഹ സംഗമത്തിന് സാക്ഷിയായി റസ്‌ക്യൂ ഹോം

    Dead in Stampede | കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

    കശ്മീര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നികരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ നരെയ്‌ന ആശുപത്രിയിലേക്ക് മാറ്റി.

    പ്രധാനമന്ത്രി നേരിട്ട് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര ജെയ്ന്‍ ട്വീറ്റ് ചെയ്തു. പുതുവര്‍ഷത്തോടനുബന്ധിച്ചത് പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

    അനുമതിയില്ലാതെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.
    പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


    Published by:Jayesh Krishnan
    First published: