• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide |മകന്‍ പെണ്‍കുട്ടിയുമായി നാടുവിട്ടു; പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് അമ്മയും സഹോദരിമാരും ജീവനൊടുക്കി

Suicide |മകന്‍ പെണ്‍കുട്ടിയുമായി നാടുവിട്ടു; പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് അമ്മയും സഹോദരിമാരും ജീവനൊടുക്കി

മകനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്ന് ഭയന്നാണ് അമ്മയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ബാഗ്പത്: പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ സ്ത്രീയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കി. സ്ത്രീയുടെ മകന്‍ ഒരു പെണ്‍കുട്ടിയുമായി നാടുവിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ പോലീസ് റെയ്ഡും അറസ്റ്റും ഭയന്നാണ് കുടുംബം കൂട്ടആത്മഹത്യ ചെയ്തത്.

    അനുരാധയുടെ മകന്‍ പ്രിന്‍സ് പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മെയ് 25ന് ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെത്തിയ പോലീസ് അനുരാധയുടെ വീട് റെയ്ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

    മകനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്ന് ഭയന്നാണ് അനുരാധയും പെണ്‍മക്കളായ പ്രീതിയും സ്വാതിയും കൂട്ട ആത്മഹത്യ ചെയ്തത്.

    പോലീസെത്തിയാണ് ഇവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ് കമല്‍ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

    ശ്രദ്ധിക്കുക: 

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Sarath Mohanan
    First published: