നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മയക്കുമരുമരുന്ന് കടത്തിയെന്ന് ആരോപണം: കോൺഗ്രസ് മുൻ മന്ത്രിയുടെ മകൻ ഗോവയിൽ അറസ്റ്റിൽ

  മയക്കുമരുമരുന്ന് കടത്തിയെന്ന് ആരോപണം: കോൺഗ്രസ് മുൻ മന്ത്രിയുടെ മകൻ ഗോവയിൽ അറസ്റ്റിൽ

  മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ ദർശന്റെ പങ്ക് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്നും ഡാർക് നെറ്റിലൂടെ മയക്കുമരുന്ന് എങ്ങനെ ശേഖരിച്ചുവെന്ന് അന്വേഷിച്ചു വരികയാണെന്നും സി സി ബി പറഞ്ഞു.

   ദർശൻ ലാമാനി

  ദർശൻ ലാമാനി

  • News18
  • Last Updated :
  • Share this:
   പനാജി: കോൺഗ്രസ് മുൻ മന്ത്രിയുടെ മകൻ ദർശൻ ലാമാനി മയക്കുമരുന്ന് കടത്തൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. മുൻ മന്ത്രി രുദ്രപ്പ ലാമാനിയുടെ മകനാണ് ദർശൻ ലാമാനി. ബംഗളൂരുവിലെ സി സി ബി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗോവയിൽ വച്ച് അറസ്റ്റിലായ ദർശന്റെ കൈയിൽ നിന്നും 500 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു.

   അതേസമയം, ഡാർക് നെറ്റ് വഴി മയക്കുമരുന്ന് കൈപ്പറ്റുന്ന മയക്കുമരുന്ന് കടത്തുകാരൻ സുജയ് ബംഗളൂരുവിൽ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കൊറിയർ മുഖേനയാണ് ഇയാൾ മയക്കുമരുന്നുകൾ കൈപ്പറ്റുന്നത്. സുജയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് സി സി ബി പൊലീസ് ദർശൻ ഉൾപ്പെടെ ഏഴു പേരെ ഗോവയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊറിയർ വഴി മയക്കുമരുന്ന് സ്വീകരിച്ചിരുന്ന പ്രതികൾ ബിറ്റ് കോയിൻ വഴി ആയിരുന്നു പണം കൈമാറിയിരുന്നത്.

   You may also like:ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി/a> [NEWS]ജീവൻ രക്ഷാശസ്ത്രക്രിയക്കായി വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞത് 500 കിലോമീറ്റർ [NEWS] 'കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ [NEWS]

   അതേസമയം, സുജയുടെ അറസ്റ്റിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികളായ ഹേമന്ത്, സുനീഷ് എന്നിവർക്കായി അന്വേഷണം ആരംഭിച്ചു. സി സി ബി ഇവരെ തിരിച്ചറിഞ്ഞെങ്കിലും അവർക്ക് പിടി കൊടുക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു. പിന്നീട് ഇവരെ പിന്തുടർന്ന സി സി ബി ദർശൻ ലാമാനിക്കൊപ്പം ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

   ഹേമന്തിനും സുനീഷിനും താമസിക്കാൻ ഇടം നൽകിയത് ദർശൻ ആയിരുന്നെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടിൽ പറഞ്ഞു.   പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം, മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ ദർശന്റെ പങ്ക് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്നും ഡാർക് നെറ്റിലൂടെ മയക്കുമരുന്ന് എങ്ങനെ ശേഖരിച്ചുവെന്ന് അന്വേഷിച്ചു വരികയാണെന്നും സി സി ബി പറഞ്ഞു.
   Published by:Joys Joy
   First published:
   )}