ഹോട്ടൽ ജീവനക്കാരിക്ക് മർദ്ദനം; അസം മുൻ മന്ത്രിയുടെ മകൻ കീഴടങ്ങി

മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തി

news18india
Updated: May 9, 2019, 5:30 PM IST
ഹോട്ടൽ ജീവനക്കാരിക്ക് മർദ്ദനം; അസം മുൻ മന്ത്രിയുടെ മകൻ കീഴടങ്ങി
Nekib-zaman
  • Share this:
ഗുവാഹത്തി:  ഹോട്ടൽ ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച അസം മുൻ മന്ത്രി നുർജ്മല്‍ സർക്കാരിന്റെ മകൻ നെകിബർ സെമൻ  പൊലീസ് പിടിയിൽ. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ സെമാൻ തന്നെ ബാസിസ്ത പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഗ്രാന്‍ഡ് മജസ്റ്റി എന്ന ഹോട്ടൽ ശൃംഘലയുടെ മാനേജിംഗ് ഡയറക്ടറായ സമാൻ കഴിഞ്ഞ ദിവസമാണ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ ഉടമസ്ഥനായ സെമാന് മുമ്പിൽ ജീവനക്കാരിയായ യുവതി കസേരയിൽ ഇരുന്നതാണ് സെമാനെ ചൊടിപ്പിച്ചത്.

Also read: റിമിയും റോയ്സും വിവാഹ മോചിതരായി

ജീവനക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും വ്യക്തമായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തുടർന്ന് യുവതിയും സംഘടനയും നൽകിയ പരാതിയിലാണ് സെമാന് എതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 289, 448, 354, 509, 506 തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍