നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആംബുലൻസ് കിട്ടിയില്ല; പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടി സംസ്കാരത്തിന് എത്തിച്ചു

  ആംബുലൻസ് കിട്ടിയില്ല; പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടി സംസ്കാരത്തിന് എത്തിച്ചു

  ശവസംസ്കാരത്തിനായി പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ഏറെ നേരം കാത്തിരുന്നിട്ടും ലഭിക്കാതായതോടെയാണ് മകൻ സ്വന്തം കാറിൽ പിതാവിന്റെ അന്ത്യയാത്ര നടത്തിയത്.

  Image: Twitter

  Image: Twitter

  • Share this:
   കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കാറിൽ കെട്ടി കൊണ്ടുപോകുന്ന മകൻ. സോഷ്യൽമീഡിയയിൽ എല്ലാവരേയും ദുഃഖത്തിലാക്കിയ കാഴ്ച്ചകളിൽ ഒന്നായിരുന്നു ഇത്. ആഗ്രയിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്.

   ശവസംസ്കാരത്തിനായി പിതാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഏറെ നേരം കാത്തിരുന്നിട്ടും ലഭിക്കാതായതോടെയാണ് മകൻ സ്വന്തം കാറിൽ പിതാവിന്റെ അന്ത്യയാത്ര നടത്തിയത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ‍്  രൂക്ഷമായി തുടരുന്ന ആഗ്രയിൽ ഉറ്റവരുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിനായി ആറ് മണിക്കൂറോളമാണ് ആളുകൾ കാത്തിരിക്കുന്നത്.

   സംസ്ഥാനത്തെ ആരോഗ്യ മേഖന നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്. ദിവസേന 600 ൽ അധികം പേരാണ് ആഗ്രയിൽ കോവിഡ് മൂലം മരിക്കുന്നത്. രോഗികൾ കൂടിയതോടെ ആഗ്രയിലെ സ്വകാര്യ ആശുപത്രികൾ അഡ്മിറ്റ് ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്. മയിൻപുരി, ഫിറോസാബാദ്, മഥുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ അയക്കുന്നത് ആഗ്രയിലേക്കാണ്.
   You may also like:ആർടിപിസിആർ പരിശോധനയ്ക്ക് കേരളത്തിൽ രാജ്യത്തെ ഉയർന്ന നിരക്ക്; ഒഡീഷയിൽ 400 രൂപ, കർണാടകയിലും ഡൽഹിയിലും 800 രൂപ?

   രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയിൽ അധികവും കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

   You may also like:വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; ലോക്ക്ഡൗണിന് സാധ്യതയില്ല; ഇന്ന് സർവകക്ഷി യോഗം

   മഹരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. കഴിഞ്ഞ 24 മണിക്കൂരിൽ 35,311 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2812 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി.

   അതേസമയം, കേരളത്തില്‍ ഇന്നലെ 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.
   Published by:Naseeba TC
   First published:
   )}