റായ്ബറേലിയിൽ സോണിയയും അമേഠിയിൽ സ്മൃതി ഇറാനിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ലോക്സഭ തെരഞ്ഞെടുപിൽ റായ്ബറേലിയിൽ മത്സരിക്കുന്ന യു.പി.എ ചെയർപേഴ്‌സൺ സോണിയ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

news18
Updated: April 11, 2019, 7:51 AM IST
റായ്ബറേലിയിൽ സോണിയയും അമേഠിയിൽ സ്മൃതി ഇറാനിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
സ്മൃതി ഇറാനി, സോണിയ ഗാന്ധി
  • News18
  • Last Updated: April 11, 2019, 7:51 AM IST
  • Share this:
ഡൽഹി: ലോക്സഭ തെരഞ്ഞെടുപിൽ റായ്ബറേലിയിൽ മത്സരിക്കുന്ന യു.പി.എ ചെയർപേഴ്‌സൺ സോണിയ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമർപ്പിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം എത്തിയായിരിക്കും നാമ നിർനിർദ്ദേശ പത്രിക സമർപ്പിക്കുക.

റായ്ബറേലിയിൽ അഞ്ചാം തവണയാണ് സോണിയ ജനവിധി തേടുന്നത്. ഈയിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് എതിരാളി. മഹാസഖ്യം ഇവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രി സുരേഷ് പസി, അമേഠിയുടെ ചുമതലയുള്ള മൊഹ്‌സിന്‍ റാസ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിന് സ്മൃതിയെ അനുഗമിക്കും. ഗൗരിഗഞ്ചിലെ ബി.ജെ.പി ഓഫീസിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധന്‍മായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമായിരിക്കും പത്രിക സമര്‍പ്പിക്കുക.

സ്മൃതിയുടെ എതിരാളി രാഹുല്‍ ഗാന്ധി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.

First published: April 11, 2019, 7:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading