• HOME
  • »
  • NEWS
  • »
  • india
  • »
  • Independence Day 2022| രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നു: സോണിയ ഗാന്ധി

Independence Day 2022| രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നു: സോണിയ ഗാന്ധി

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അവഗണിക്കുകയാണ് മോദി സർക്കാരെന്നും ചരിത്രത്തെ സ്വന്തം നേട്ടത്തിനായി വളച്ചൊടിക്കുന്നുവെന്നും സോണിയാ ഗാന്ധി

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഇടക്കാല പ്രസിഡൻ‌റ് സോണിയ ഗാന്ധി (Sonia Gandhi). സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അവഗണിക്കുകയാണ് മോദി സർക്കാരെന്നും ചരിത്രത്തെ സ്വന്തം നേട്ടത്തിനായി വളച്ചൊടിക്കുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചു. ഇത്തരം ശ്രമങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിർക്കുമെന്നും കോൺഗ്രസ് അധ്യക്ഷ പറ‍ഞ്ഞു.

    വിഭജനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെയും കോൺഗ്രസ് നേതാക്കളേയും ബിജെപി നിരന്തരം വിമർശിക്കുന്നതിനിടയിലാണ് ബിജെപി സർക്കാരിനെതിരെ സോണിയ ഗാന്ധി രംഗത്തെത്തിയത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ കോൺഗ്രസ് എതിർക്കുമെന്ന് പ്രസ്താവനയിൽ സോണിയ വ്യക്തമാക്കി.

    Also Read- മുകേഷ് അംബാനിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ

    തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത് വ്യക്തികളായ നെഹ്രു-ഗാന്ധി-പട്ടേൽ എന്നിവരെ ചോദ്യം ചെയ്യാനുള്ള ബിജെപി ശ്രമവും രാഷ്ട്രീയ ലാഭത്തിനായുള്ള തെറ്റായ ആശയപ്രചരണങ്ങൾക്കുമെതിരെ കോൺഗ്രസ് ശക്തമായി നിലകൊള്ളുമെന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.

    Also Read- മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അജ്ഞാതന്റെ ഫോൺ

    കഴിഞ്ഞ 75 വർഷത്തിൽ ഇന്ത്യ ഒരുപാട് മുന്നോട്ടു കുതിച്ചുവെന്നും ജനാധിപത്യം ശക്തമായെന്നും പറഞ്ഞ സോണിയ ഗാന്ധി ചരിത്ര വസ്തുതകൾ വളച്ചൊടിക്കപ്പെടുകയാണ്.


    സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളും രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങളും നിസ്സാരമായി കാണിക്കുന്നതിൽ നിലവിലെ സ്വയം കേന്ദ്രീകൃതമായ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.


    ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക രംഗങ്ങളിൽ മഹത് വ്യക്തികളുടെ സംഭാവനയിലൂടെ ഇന്ത്യ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.

    രാജ്യത്തിന്റെ വളർച്ചയിൽ സംഭാവന നൽകിയ പ്രതിഭാധനരായ ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിലൂടെ രാജ്യം ആഗോള പ്രാധാന്യം നേടി. ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യ നേട്ടം കൈവരിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

    അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ആസാദി ഗൗരവ് യാത്ര നടത്തി. ത്രിവർണ പതാകയേന്തി ഡൽഹിയിൽ നടന്ന യാത്രയിൽ മുതിർന്ന നേതാക്കളും നിരവധി കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു. കർണാടക, രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മെഗാ റാലികൾ വൈകിട്ട് നടക്കും.
    Published by:Naseeba TC
    First published: