കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രയുടെ ചെലവ് കോൺഗ്രസ് വഹിക്കും; സോണിയാ ഗാന്ധി

കൊറോണ വൈറസ് പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കുന്നതിൽ കേന്ദ്രത്തിന് ഇരട്ടത്താപ്പാണെന്നും സോണിയ ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: May 4, 2020, 11:07 AM IST
കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രയുടെ ചെലവ് കോൺഗ്രസ് വഹിക്കും; സോണിയാ ഗാന്ധി
sonia
  • Share this:
ന്യൂഡൽഹി: സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രയുടെ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊറോണ വൈറസ് പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കുന്നതിൽ കേന്ദ്രത്തിന് ഇരട്ടത്താപ്പാണെന്നും സോണിയ ആരോപിച്ചു. പ്രസ്താവനയിലാണ് സോണിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു- സോണിയ പ്രസ്താവനയിൽ വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക്‌ ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികളോട് വഹിക്കാൻ നിർദേശം നൽകിയിരിക്കുന്നതെന്ന് സോണിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

You may also like:''ജമന്തി ചെടി'യെന്ന് അമ്മയോട് പറഞ്ഞു; കഞ്ചാവ് വളർത്തിയതിന് യുവാവിനെ പൊലീസ് പിടിച്ചു
[NEWS]
''Reliance Jio-Silver Lake Deal| ഇന്ത്യൻ ഡിജിറ്റൽ സമൂഹത്തിന്‍റെ വളർച്ചയെ സഹായിക്കുന്ന കരാറെന്ന് മുകേഷ് അംബാനി [NEWS]COVID 19| അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ് [news]

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാർക്ക് ഗതാഗതത്തിനും ഭക്ഷണത്തിനുമായി 100 കോടി രൂപ ചെലവഴിക്കാൻ സർക്കാർ കാണിക്കുന്ന ഉത്തരവാദിത്വം എന്തുകൊണ്ട് രാജ്യത്തിന്റെ നട്ടെല്ലായ കുടിയേറ്റ തൊഴിലാളികളോട് കാണിക്കുന്നില്ലെന്നും സോണിയ പ്രസ്താവനയിൽ ചോദിക്കുന്നു.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ റെയിൽവെ പണം ഈടാക്കുന്നതിനെതിരെ രാഹുൽഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. റെയിൽ‌വേ മന്ത്രാലയം പി‌എം കെയേഴ്സ് ഫണ്ടിലേക്ക് 151 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിനിടെ നാട്ടിലേക്ക് മടങ്ങുന്നതിന് പല സംസ്ഥാനങ്ങളും ഇപ്പോഴും പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
First published: May 4, 2020, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading