ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. രാജ്യത്തിന്‍റെ ഭരണഘടനാ ചരിത്രത്തിലെ ഇരുണ്ട ദിനമാണ് ഇന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിനോടുള്ള വെല്ലുവിളിയാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം, ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. രാജ്യസഭയിൽ 125 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ എതിർത്താണ് വോട്ട് ചെയ്തത്.
2016 വരെ ഇന്ത്യയിലേക്ക് കുടിയേറിയ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 431 പേർക്കും പാകിസ്ഥാനിൽ നിന്നുള്ള 2, 307 പേർക്കും ഇന്ത്യൻ പൗരത്വം നൽകുമെന്ന് രാജ്യസഭയിൽ സർക്കാർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.