ശബരിമല കരിദിനാചരണം: കോൺഗ്രസ് അംഗങ്ങൾക്കെതിരെ സോണിയാ ഗാന്ധി

news18india
Updated: January 4, 2019, 8:08 AM IST
ശബരിമല കരിദിനാചരണം: കോൺഗ്രസ് അംഗങ്ങൾക്കെതിരെ സോണിയാ ഗാന്ധി
sonia gandhi
  • Share this:
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ച കോൺഗ്രസിനെതിരെ സോണിയ ഗാന്ധി. യുവതികൾ ശബരിമലയിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെയും ആർ എസ് എസിന്‍റെയും
നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് കർമസമിതി ഹർത്താലും പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് കരിദിനം പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസ് പ്രഖ്യാപിച്ച കരിദിനത്തിന് പിന്തുണയുമായി കറുത്ത ബാൻഡ് ധരിച്ചാണ് സംസ്ഥാനത്ത് നിന്നുള്ള എം പിമാർ കഴിഞ്ഞദിവസം ലോക് സഭയിൽ എത്തിയത്. എന്നാൽ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഇത് നിരാശപ്പെടുത്തിയെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിശ്വാസികളായ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് വി മുരളീധരൻ

യുവതികൾ ശബരിമലയിൽ പ്രവേശിച്ചെന്ന് സ്ഥിരീകരിച്ചതോടെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ എത്തിയ കോൺഗ്രസ് എം പി മാർ പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചിരുന്നു. ഒരു എം പി മറ്റുള്ളവർക്ക് കറുത്ത ബാൻഡ് നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സോണിയ ഗാന്ധി കാര്യമന്വേഷിക്കുകയും ഇത് ഇനി നൽകേണ്ടതില്ലെന്ന് ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് നിലകൊള്ളുന്നത് ലിംഗ സമത്വത്തിനും വനിതകളുടെ അവകാശങ്ങൾക്കും വേണ്ടിയാണെന്ന് എം പിമാരോട് പറയുകയും ചെയ്തു.

പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തിൽ പ്രതിഷേധം തുടരുന്നുണ്ടാകാം. എന്നാൽ, ദേശീയതലത്തിൽ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ എം പിമാർ പ്രതിഷേധിക്കാൻ പാടില്ല. കാരണം, അത് കോൺഗ്രസ് നിലകൊള്ളുന്ന ലിംഗ സമത്വം, വനിതകളുടെ അവകാശങ്ങൾ എന്നീ നിലപാടുകൾക്ക് വിരുദ്ധമായിരിക്കുമെന്നും സോണിയ ഗാന്ധി എം പിമാരോട് പറഞ്ഞു. കേരളത്തിൽ നിന്ന് കോൺഗ്രസിന് ഏഴ് എം പിമാ‌ർ ആണ് ലോക് സഭയിലുള്ളത്.

First published: January 4, 2019, 8:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading