• HOME
  • »
  • NEWS
  • »
  • india
  • »
  • National Herald Case | സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല; കോവിഡ് അസ്വസ്ഥത തുടരുന്നുവെന്ന്

National Herald Case | സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല; കോവിഡ് അസ്വസ്ഥത തുടരുന്നുവെന്ന്

കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്

  • Share this:
    നാഷണൽ ഹെറാൾഡുമായി (National Herald Case) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി (Sonia Gandhi ) ഇന്ന് ഇ.ഡിക്ക് (Enforcement Directorate) മുന്നില്‍ ഹാജരാകില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.നോട്ടീസ് ലഭിച്ചതിന്‍റെ രണ്ടാം ദിവസമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

    ജൂണ്‍ രണ്ടിനാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ സ്വവസതിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് അവര്‍. അതേസമയം സോണിയ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് കോവിഡ് തടസമാകില്ലെന്നാണ് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.കേസില്‍ രാഹുല്‍ ഗാന്ധിക്കും ഇ.ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ രണ്ടിന് ഹാജരാകാനായിരുന്നു രാഹുലിനോട് ഇഡി ആവശ്യപ്പെട്ടത്.

     Also Read- കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ്; രോഗബാധ സ്ഥിരീകരിച്ചത് ED ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെ

    തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. “കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് 19 പോസിറ്റീവായി. അവൾക്ക് നേരിയ പനിയും ചില ലക്ഷണങ്ങളും ഉണ്ടാകുകയും സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു. നിലവിൽ ഇ‍ഡിക്ക് മുന്നിൽ ഹാജരാകാൻ നൽകിയിരിക്കുന്ന തീയതി ജൂൺ 8 ആണ്” അദ്ദേഹം പറഞ്ഞു.

    സോണിയയോട് (75) ജൂൺ 8 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ, ജൂൺ 2 ന് ഹാജരാകാനാണ് രാഹുലിനോട് (51) ആവശ്യപ്പെട്ടത്. എന്നാൽ വിദേശത്തായതിനാൽ രാഹുൽ സമയം നീട്ടി ചോദിക്കുകയായിരുന്നു. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ, സോണിയ സമൻസ് അനുസരിക്കുമെന്ന് പാർട്ടി നേതാക്കളായ സുർജേവാലയും അഭിഷേക് മനു സിംഗ്വിയും പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

     Also Read- എന്താണ് നാഷണൽ ഹെറാൾഡ് കേസ്? സോണിയക്കും രാഹുലിനും എതിരായ ആരോപണങ്ങൾ എന്തെല്ലാം?

    ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട ദിവസം വിദേശത്തായതിനാല്‍ രാഹുല്‍ അസൗകര്യം അറിയിച്ചതോടെ ഹാജരാകാനുള്ള തീയതി ജൂണ്‍ 13ലേക്ക് നീട്ടിനല്‍കിയിരുന്നു.

    2012ല്‍ മുന്‍ എം പി സുബ്രഹ്മണ്യൻ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തുടർ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാല്‍ ഈ മാസം അ‍ഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

    നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതി. 2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മര്‍ദ്ദിത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കോൺഗ്രസ് പ്രതികരിച്ചു.

    സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ഡയറക്ടര്‍മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി രണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേർണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ പരാതി. വെറും 50 ലക്ഷം രൂപയേ ഇടപാടിനായി നല്‍കിയുള്ളൂവെന്നും പരാതിയിലുണ്ട്. ഡൽഹി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും നോട്ടീസ് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
    Published by:Arun krishna
    First published: