• HOME
  • »
  • NEWS
  • »
  • india
  • »
  • Congress| സോണിയാ ഗാന്ധി സ്ഥാനമൊഴിയില്ല; വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്

Congress| സോണിയാ ഗാന്ധി സ്ഥാനമൊഴിയില്ല; വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്

തോൽ‌വിയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞേക്കുമെന്നായിരുന്നു റിപ്പോർട്ട്

  • Share this:
    ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ (Assembly Election Result 2022)കനത്ത തോൽവിയെ തുടർന്ന് സോണിയ ഗാന്ധി (Sonia Gandhi) അധ്യക്ഷപദം രാജിവെക്കുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് (Congress). വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

    ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽ‌വിയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമായ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞേക്കുമെന്നായിരുന്നു റിപ്പോർട്ട്. പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

    സാങ്കൽപ്പിക സ്രോതസ്സുകളിൽ നിന്ന് ഉയർന്നുവരുന്ന ഇത്തരം അടിസ്ഥാനരഹിതമായ പ്രചരണ കഥകൾ ന്യൂസ് ചാനൽ നൽകുന്നത് അന്യായമാണെന്ന് രൺദീപ് സിങ്ങിന്റെ ട്വീറ്റിൽ പറയുന്നു.

    Also Read-പ്രിയങ്കയുടെ തന്ത്രങ്ങൾ പൊളിഞ്ഞു, 97% സീറ്റിലും കെട്ടിവച്ച കാശു പോലും കിട്ടിയില്ല ; തകർന്നടിഞ്ഞ് കോണ്‍ഗ്രസ്

    അതേസമയം പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട തിരുത്തൽ വാദി നേതാക്കൾ നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കും.

    Also Read-മൂന്നു വർഷം കൊണ്ട് ഭരണം എങ്ങനെ നഷ്ടപ്പെടുത്താം? പഞ്ചാബിൽ നിന്നൊരു പാഠം

    പഞ്ചാബിലെ തോൽവി അടക്കം ചൂണ്ടിക്കാട്ടി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലിനെതിരെയും നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.


    രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്ന് മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാൻ ഗാന്ധി കുടുംബം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ ഫോര്‍മുല അംഗീകരിക്കേണ്ട എന്നും ജി 23 നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.ഗുലാം നബി ആസാദും, ആനന്ദ് ശർമ്മയുമാണ് പ്രവർത്തക സമിതിയിൽ ജി 23 നേതാക്കളെ പ്രതിനിധീകരിക്കുന്നത്.

    തോൽവിയുടെ കാരണങ്ങൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ വിശദീകരിക്കും. സംഘടന തിരഞ്ഞെടുപ്പ് സമയക്രമം നേരത്തെ നിശ്ചയിച്ചതാണെങ്കിലും വിമർശനകളുടെ പശ്ചാത്തലത്തിൽ സെപ്തംബറിൽ തീരുമാനിച്ച തിരഞ്ഞെടുപ്പ് നേരത്തെ ആക്കിയേക്കും.
    Published by:Naseeba TC
    First published: