• HOME
  • »
  • NEWS
  • »
  • india
  • »
  • ജാർഖണ്ഡ് വിധിയെഴുതി; വോട്ടെണ്ണൽ ഡിസംബർ 23ന്

ജാർഖണ്ഡ് വിധിയെഴുതി; വോട്ടെണ്ണൽ ഡിസംബർ 23ന്

ഭരണകക്ഷിയായ ബിജെപിക്ക് എതിരെ ജെഎംഎം-കോൺഗ്രസ്-ആർജെഡി പാർട്ടികൾ സഖ്യമായാണ് മത്സരിക്കുന്നത്.

jharkhand1

jharkhand1

  • Share this:
    റാഞ്ചി: അഞ്ചു ഘട്ടങ്ങളിലായി നടന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് സമാപിച്ചു. 16 മണ്ഡലങ്ങളിലേക്കാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഡിസംബർ 23നാണ് വോട്ടെണ്ണൽ. ഇത്തവണ 81 മണ്ഡലങ്ങളിലായി ആകെ 237 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഭരണകക്ഷിയായ ബിജെപിക്ക് എതിരെ ജെഎംഎം-കോൺഗ്രസ്-ആർജെഡി പാർട്ടികൾ സഖ്യമാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിജെപി നേതാവും വനിതാ ശിശുക്ഷേമമന്ത്രിയുമായ ലൂയിസ് മറാണ്ടി, കൃഷിമന്ത്രി രന്ദീർ സിങ് എന്നിവരാണ് ഇത്തവണ മത്സരിക്കുന്നതിൽ പ്രമുഖർ.

    81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 16 വരെയുള്ള തീയതികളിൽ നാലുഘട്ടങ്ങളിലായി പൂർത്തിയായിരുന്നു. അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്.

    വോട്ടെടുപ്പിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നുണ്ട്. പൌരത്വനിയമഭേദഗതിക്ക് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജാർഖണ്ഡിലെ ഫലം ബിജെപിക്കും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്. 81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിൽ നിലവിൽ ബിജെപിക്ക് 42 എംഎൽഎമാരാണുണ്ടായിരുന്നത്.

    പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, അർജുൻ മുണ്ടെ, പ്രിയങ്ക ഗാന്ധി, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗൽ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവരൊക്കെ ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
    Published by:Anuraj GR
    First published: