ഇന്റർഫേസ് /വാർത്ത /India / 'സൗമ്യയുടെ കുഞ്ഞ് മോഷയെ ഓർമ്മിപ്പിക്കുന്നു'; ഇസ്രയേൽ അംബാസഡർ റോൺ മൽക്ക

'സൗമ്യയുടെ കുഞ്ഞ് മോഷയെ ഓർമ്മിപ്പിക്കുന്നു'; ഇസ്രയേൽ അംബാസഡർ റോൺ മൽക്ക

Soumya_Israel

Soumya_Israel

'ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്‍മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്‍കട്ടെ.'

  • Share this:

ന്യൂഡല്‍ഹി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ മകന്‍ അഡോണിനെ 2008ലെ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക. 'ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്‍മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്‍കട്ടെ.'' റോണ്‍ ട്വീറ്റ് ചെയ്തു.

ഇസ്രായേല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സൗമ്യയുടെ കുടുംബവുമായി സംസാരിച്ചതായി റോണ്‍ മോല്‍ക്ക പറഞ്ഞു. സൗമ്യയുടെ വേര്‍പാടില്‍ ഇസ്രയേല്‍ ഒന്നാകെ ദുഃഖിക്കുന്നുവെന്ന് റോണ്‍ പറഞ്ഞു. ഒമ്പതുവയസുകാരനാണ് അഡോണിന് അവന്‍റെ അമ്മയെ നഷ്ടപ്പെട്ടതില്‍ ഇസ്രയേലിന്റെ ഹൃദയവും വിലപിക്കുന്നു. സൗമ്യയും ഭര്‍ത്താവും സന്തോഷും കുഞ്ഞും കൂടി നില്‍ക്കുന്ന ചിത്രവും റോണ്‍ ട്വീറ്റ് ചെയ്തു. ''അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അവൻ വളരേണ്ടത് അമ്മയുടെ സാന്നിധ്യമില്ലാതെയാണ്.

ചൊവ്വാഴ്ച ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്‌കെ ലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. അഷ്കെ ലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന സൗമ്യ വൈകിട്ട് അഞ്ചരയോടെ കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു താമസസ്ഥലത്ത് റോക്കറ്റ് പതിച്ചത്. അഷ്കെ ലോണിലുള്ള ബന്ധുവാണു മരണവിവരം നാട്ടിൽ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളായാ സൗമ്യ. കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്രയേലിലാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്.

വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഭാര്യയെ പുകപടലങ്ങൾ മൂടുന്നത് കണ്ട ഞെട്ടലിലാണ് ഭർത്താവ് സന്തോഷ്. സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സൗമ്യ ജോലി ചെയ്തിരുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുന്നത്.

ആക്രമണം ഉണ്ടാകുന്നതിന് ഏതാനും നിമിഷം മുമ്പാണ് സൗമ്യ ഭർത്താവിനെ വിളിച്ചത്. പുറത്ത് പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ബോംബുകൾ വീഴുന്നുണ്ടെന്നുമാണ് പറഞ്ഞത്. വീടിനുള്ളിലെ സുരക്ഷിത ബങ്കറിലേക്ക് പോവുകയാണെന്നും ഇനിയെപ്പോഴാണ് വിളിക്കുകയെന്നറിയില്ലെന്നും കരഞ്ഞു കൊണ്ടാണ് യുവതി പറഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെയാണ് സൗമ്യയുടെ ജീവനെടുത്ത മിസൈൽ ആക്രമണം ഉണ്ടായത്.

 Also Read-ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം

സംസാരിച്ച് നിൽക്കുന്നതിനിടെ വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്ക് പതിക്കുന്നതും പിന്നീട് കുറെ പുകയും മാത്രമാണ് സന്തോഷിന് കാണാനായതെന്നാണ് ഇയാളുടെ സഹോദരൻ സജിയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. വൈകാതെ ഫോണ്‍ ഓഫായി അങ്ങോട്ട് വിളിച്ചിട്ട് കിട്ടിയതുമില്ല. കുറച്ചു നേരം കഴിഞ്ഞ ഇസ്രയേലിൽ തന്നെ ജോലി ചെയ്യുന്ന സന്തോഷിന്‍റെ സഹോദരി ഷേർളിയാണ് വീട്ടിൽ വിളിച്ച് അപകടവിവരം അറിയിച്ചത്.

ഇസ്രയേലിലെ അഷ്ക ലോണിൽ (ashkelon) കെയർ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്.  ഇവർ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും ആക്രമണത്തിൽ മരിച്ചു. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ ജോലി ചെയ്യുകയാണ്. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിലേക്ക് വന്നത്. ഈ വർഷം നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു.

Also Read-ഇടിമിന്നൽ സൂക്ഷിക്കുക; തെക്കൻ കേരളത്തിൽ 48 മണിക്കൂറിനിടെ മിന്നലേറ്റ് നാലു മരണം

ഇതിനിടെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിൻ്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സഹായം തേടി. ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസും ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്.

First published:

Tags: Gaza, Hamaz, Israel, Palestine, Soumya Israel, Soumya killed, Terror attack