• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇമ്രാൻ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും; ക്ഷണം എത്രയും പെട്ടെന്നെന്ന് റിപ്പോർട്ടുകൾ

ഔദ്യോഗിക ക്ഷണം എത്രയും പെട്ടെന്നു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

News18 Malayalam | news18
Updated: January 16, 2020, 7:00 PM IST
ഇമ്രാൻ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും; ക്ഷണം എത്രയും പെട്ടെന്നെന്ന് റിപ്പോർട്ടുകൾ
ഇമ്രാൻ ഖാൻ
  • News18
  • Last Updated: January 16, 2020, 7:00 PM IST IST
  • Share this:
ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും. ഈ വർഷം അവസാനം ഡൽഹിയിൽ വെച്ച് നടക്കുന്ന ഷാംഗ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ക്ഷണിക്കുക. ഡൽഹിയിൽ ഈ വർഷം അവസാനമാണ് മീറ്റിംഗ് നടക്കുന്നത്. ഔദ്യോഗിക ക്ഷണം എത്രയും പെട്ടെന്നു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറിനോട് എസ് സി ഒയിലേക്ക് പാകിസ്ഥാനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് എട്ടു രാജ്യങ്ങളെയും നാല് നിരീക്ഷകരെയും ക്ഷണിക്കുമെന്നായിരുന്നു മറുപടി. ചൈന, കസാഖ് സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവയാണ് എട്ടു രാജ്യങ്ങൾ.

ടീം ഇന്ത്യയുടെ സൂപ്പർ ഫാൻ ഇനിയില്ല; കോലിയെയും രോഹിതിനെയും ചുംബനം കൊണ്ട് അനുഗ്രഹിച്ച ചാരുലത അന്തരിച്ചു


അഫ്ഗാനിസ്ഥാൻ, ഇറാൻ, ബെലാറസ്, മംഗോളിയ എന്നിവയാണ് നിരീക്ഷകരായ നാല് രാജ്യങ്ങൾ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 16, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍