Peace TV and Zakir Naik | വിദ്വേഷം പ്രചരിപ്പിക്കുന്നു; മതപ്രഭാഷകൻ സാകിർ നായികിന്റെ പീസ് ടിവി യുട്യൂബും ആപ്പും നിരോധിച്ചേക്കും

പീസ് ടിവി മുസ്ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.

News18 Malayalam | news18
Updated: September 24, 2020, 5:39 PM IST
Peace TV and Zakir Naik  | വിദ്വേഷം പ്രചരിപ്പിക്കുന്നു; മതപ്രഭാഷകൻ സാകിർ നായികിന്റെ പീസ് ടിവി യുട്യൂബും ആപ്പും നിരോധിച്ചേക്കും
Zakir Naik
  • News18
  • Last Updated: September 24, 2020, 5:39 PM IST
  • Share this:
ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാകിർ നായികിന്റെ പീസ് ടിവി ചാനലിന്റെ യുട്യൂബും മൊബൈൽ ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. സാകിർ നായികന്റെ പീസ് ടിവി ചാനൽ നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ, പീസ് ടിവിയുടെ മൊബെൽ ആപ്പിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പ്രകോപനപരമായ വീഡിയോകൾ അപ് ലോഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം പുതിയ നടപടിക്ക് തയ്യാറെടുക്കുന്നത്.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തിൽ ഐബി, എൻഐഎ എന്നിവ മറ്റ് രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുമായി ഒരു യോഗം ചേർന്നിരുന്നു. സാകിർ നായികിന്റെ ഇത്തരത്തിലുള്ള വീഡിയോകൾ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് യോഗത്തിൽ പരാമർശം ഉയർന്നിരുന്നു.



കഴിഞ്ഞയിടെ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിവാദ വീഡിയോയിൽ ഇന്ത്യയിൽ ഹിന്ദുക്കൾ അറുപതു ശതമാനത്തിൽ താഴെയാണെന്നും അതുകൊണ്ടു തന്നെ എല്ലാ മുസ്ലിങ്ങളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും അവരുടെ നേതാക്കളെയും പാർട്ടിയെയും ജയിക്കണമെന്നും പറഞ്ഞിരുന്നു.

You may also like:കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി [NEWS]കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു [NEWS] തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്‍ [NEWS]

പീസ് ടിവി മുസ്ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിരോധന നടപടികൾ. സാകിർ നായികിന്റെ സംഘനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഐബി ആരോപിക്കുന്നുണ്ട്. കൂടാതെ, ഇവർക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നതായും ആരോപണമുണ്ട്.

അതേസമയം, സാകിർ നായിക് നിലവിൽ മലേഷ്യയിൽ ഉണ്ടെന്നാണ് സൂചനകൾ. വിദ്വേഷ പ്രചരണം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ഉൾപ്പെട്ട സാകിർ നായിക് രാജ്യം വിട്ടിരുന്നു. പീസ് ടിവി ആപ്പിൽ 24 മണിക്കൂറും സാകിർ നായികിന്റെ പ്രഭാഷണങ്ങൾ ലഭ്യമാണ്.
Published by: Joys Joy
First published: September 24, 2020, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading