നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഇനി BJPയുടെ ഉറക്കം കെടുത്തുന്ന രാത്രികളെന്ന് മായാവതി; BSP-SP മഹാസഖ്യം യാഥാർത്ഥ്യമായി

    ഇനി BJPയുടെ ഉറക്കം കെടുത്തുന്ന രാത്രികളെന്ന് മായാവതി; BSP-SP മഹാസഖ്യം യാഥാർത്ഥ്യമായി

    • Last Updated :
    • Share this:
      ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി ഉത്തർപ്രദേശിൽ BSP-SP മഹാസഖ്യം യാഥാർത്ഥ്യമായി. ബിജെപിയുടെ ഉറക്കം കെടുത്തുന്ന രാത്രികളാണ് ഇനിയെന്ന വാക്കുകളോടെയാണ് മായാവതി സഖ്യപ്രഖ്യാപനം തുടങ്ങിയത്.  സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിൽ 38 സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിക്കും. രാഹുലിന്റേയും സോണിയാഗാന്ധിയുടേയും. മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ല. 25 വർഷത്തിനുശേഷം SPയും BSPയും ഒരുമിക്കുന്നത്. മുമ്പ് ബാബ്റി മസ്ജിദ് പൊളിച്ച് നേട്ടമുണ്ടാക്കാനെത്തിയ ബിജെപിയെ മുലായം സിങ് യാദവും കാൻഷി റാമും ചേർന്ന് ചെറുത്തു തോൽപ്പിക്കുകയായിരുന്നു. അന്നത്തെ രാഷ്ട്രീയ സഖ്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നത്തെ മായാവതി-അഖിലേഷ് യാദവ് സഖ്യധാരണ. ലക്‌നൗ താജ് ഹോട്ടലിലാണ് ഇരുവരും വാർത്താ സമ്മേളനം നടത്തിയത്.

      സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിൽ 38 സീറ്റുകളിൽ വീതമാണ് ഇരു പാർട്ടികളും മത്സരിക്കുക. കോൺഗ്രസ് സഖ്യത്തിൽ ഇല്ലെങ്കിലും രാഹുൽ ഗാന്ധിയുടെ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും മഹാ സഖ്യം മത്സരിക്കില്ല. അജിത് സിംഗിന്റെ ആർഎൽഡിക്ക് രണ്ട് സീറ്റ് നൽകും. എൻഡിഎ-യിൽ നിന്നും ഏതെങ്കിലും ഘടകകക്ഷി വിട്ടു വന്നാൽ ഇരു പാർട്ടികളും ഓരോ സീറ്റുകൾ വീതം വിട്ടു നൽകും. തന്നെ ബഹുമാനിക്കുന്നതുപോലെ മായാവതിയെയും ബഹുമാനിക്കണമെന്ന് അഖിലേഷ് യാദവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. മായാവതിയോട് ആദരവ് കാട്ടാതിരിക്കുന്നത് തന്നോട് കാണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

      യു,പിയിൽ ബിജെപിയെ തകർക്കാൻ പഴയ തന്ത്രം; അന്ന് മുലായം-കാൻഷിറാം; ഇന്ന് അഖിലേഷും മായാവതിയും

      പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം വന്നാൽ മായാവതിയെ പിന്തുണയ്ക്കുമെന്ന സൂചന വാർത്താസമ്മേളനത്തിൽ അഖിലേഷ് യാദവ് നൽകി. ഉത്തർപ്രദേശിൽ നിന്ന് വീണ്ടും പ്രധാനമന്ത്രിയെ നൽകുന്നതിൽ സന്തോഷം ഉണ്ടെന്നായിരുന്നു അഖിലേഷ് യാദവിന്റെ വാക്കുകൾ. മായവതിക്കെതിരായ കേസുകൾ കേന്ദ്രം ഉയർത്തിക്കൊണ്ടുവന്നാൽ ഒരുമിച്ച് നേരിടും.

      അതേസമയം, BSP-SP സഖ്യത്തെ ബിജെപി പരിഹസിച്ചു. ഇത് നിലനിൽപ്പിന് വേണ്ടിയുള്ള സഖ്യമാണെന്നായിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം. മമതാ ബാനർജി അടക്കമുള്ള കോൺഗ്രസ് ഇതര- ബിജെപി ഇതര പാർട്ടികൾ സഖ്യത്തെ സ്വാഗതം ചെയ്തു.

      എന്നാൽ രണ്ട് സീറ്റ് മാത്രം നൽകിയതിൽ അതൃപ്തിയുമായി ആർഎൽഡി രംഗത്തെത്തി.
      First published: