ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ വിശ്വഹിന്ദു പരിഷത്ത്, സമാജ് വാദി പാർട്ടി നേതാക്കളെ വെടിവെച്ചുകൊന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രണവ് മിശ്രയും സമാജ് വാദ് പാർട്ടി പ്രാദേശിക നേതാവ് അഖിലേഷ് യാദവുമാണ് അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് പ്രതാപ് ഗഢിൽ വിഎച്ച്പി ജില്ലാ അധ്യക്ഷനും അഭിഭാഷകനുമായ പ്രണവ് മിശ്രയെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നത്. കോടതിയിൽ ഔദ്യോഗികാവശ്യത്തിന് പോവുകയായിരുന്നു മിശ്ര. സംഭവത്തെ തുടർന്ന് പ്രതാപ് ഗഢ് പൊലീസ് സൂപ്രണ്ട് എൻ ആനന്ദിനെ സ്ഥലം മാറ്റി.
അയോധ്യയിലെ കനക്പൂർ ഗ്രാമത്തിൽവെച്ചാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം എസ് പിയുടെ പ്രാദേശിക നേതാവായ അഖിലേഷ് യാദവിനെ വെടിവെച്ചുകൊന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായതിന് തെളവാണ് ആക്രമണങ്ങളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Samajwadi party, Uttar Pradesh, Vhp, ഉത്തർപ്രദേശ്