കുട്ടികളുടെ ബഹിരാകാശ ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട 'സ്‌പേസ് കിഡ്‌സ് ഇന്ത്യ' (Space Kidz India) എന്ന സംഘടനയാണ് ഭൂമിയിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയത്.
ഭൂമിയിൽ നിന്ന് 1,06,000 അടി ഉയരത്തിലേക്കാണ് പതാക നാട്ടിയ ബലൂണ്‍ അയച്ചത്. "സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കാനും അനുദിനം ഇന്ത്യയുടെ അഭിമാനത്തിനു വേണ്ടി കഠിനമായി പോരാടുന്ന ജനങ്ങളെ ആദരിക്കാനുമാണ് ഭൂമിക്ക് മുകളിൽ പതാക ഉയർത്തുന്നത് ", കമ്പനിയെ ഉദ്ധരിച്ച് India.com റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി ആരംഭിച്ച ഹർ ഘർ തിരംഗയുടെ ഭാഗമായിരുന്നു ഈ ക്യാമ്പയിൻ എന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം, സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്നും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. “ഇന്ത്യയെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഏജൻസികൾ നിരവധി ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷനുമായി (ISRO)ചേർന്ന് പ്രവർത്തിക്കുന്നു." - ഇന്റർ നാഷണൽ സ്പെയ്സ് സെന്ററിൽ നിന്നും ബഹിരാകാശയാത്രിക സാമന്ത ക്രിസ്‌റ്റോഫോറെറ്റി ഒരു വീഡിയോയിൽ പറഞ്ഞു.
On Indian Independence eve I’m reminded of Indian diaspora that I could see from @Space_Station where my immigrant father’s home town of Hyderabad shines bright. @nasa is just 1 place Indian Americans make a difference every day. Looking forward to @IndianEmbassyUS celebration pic.twitter.com/4eXWHd49q6
— Raja Chari (@Astro_Raja) August 14, 2022
ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ യാത്രികനായ രാജാ ചാരിയും ഇന്ത്യയെ അഭിനന്ദിച്ചു. നാസയ്ക്കും ഐഎസ്ആർഒയ്ക്കും ഇടയിലുള്ള സഹകരണത്തിന്റെ ഒരു നീണ്ട ചരിത്രത്തെ അദ്ദേഹം ഓർത്തെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.