• HOME
  • »
  • NEWS
  • »
  • india
  • »
  • Puducherry| നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം: പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി

Puducherry| നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം: പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി

"ഇപ്പോൾ ബിജെപിക്ക് അനുകൂലമായ ഒരു തരംഗമുണ്ട്, അത് മുതലെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"

bjp-

bjp-

  • Share this:
    പുതുച്ചേരി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുതുച്ചേരി (Puducherry) തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി തീരുമാനിച്ചു. എൻഡിഎ സഖ്യകക്ഷികളായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസിനെയും (AINRC) എഐഎഡിഎംകെയെയും (AIADMK) ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.

    ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും പാർട്ടി ചുമതലയുള്ള നിർമൽ കുമാർ സുരാനയും പുതുച്ചേരി പ്രാദേശിക നേതാക്കൾക്കൊപ്പം ശനിയാഴ്ച പങ്കെടുത്ത പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

    ‌പ്രാദേശിക നേതാക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് നിർമ്മൽ കുമാർ സുരാന ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

    എഐഎൻആർസി കൂടി ഉൾപ്പെടുന്ന എൻഡിഎ സഖ്യമാണ് പുതുച്ചേരിയിൽ അധികാരത്തിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎൻആർസിയും എഐഎഡിഎംകെയുമായി ചേർന്നാണ് ബിജെപി മത്സരിച്ചത്. ഇപ്പോൾ ഒരു വർഷത്തിന് ശേഷം, എഐഎൻആർസിയുമായി ചേർന്ന് മത്സരിക്കുന്നതിന് പകരം ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ബിജെപി തീരുമാനം.

    Also Read- Hijab Row| ഹിജാബ് അനിവാര്യമായ മതാചാരം; യൂണിഫോമിന് എതിരല്ല; അതേ നിറത്തിൽ ഹിജാബ് അനുവദിക്കണം; സമസ്ത സുപ്രീം കോടതിയിൽ

    പാർട്ടിയുമായി ആലോചിക്കാതെ 'ഏകപക്ഷീയമായ തീരുമാനങ്ങൾ' എടുക്കുന്നതിൽ മുഖ്യമന്ത്രി എൻ രംഗസാമിയോട് കുറച്ചു നാളുകളായി ബിജെപിക്ക് അതൃപ്തിയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രംഗസാമി പ്രധാനമന്ത്രിയെ സന്ദർശിക്കാത്തത് ഭിന്നത വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സീറ്റ് വിഭജനത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കുകയായിരുന്നു.

    ഇപ്പോൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വിജയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആത്മവിശ്വാസം പാർട്ടിക്ക് നൽകി. "ഇപ്പോൾ ബിജെപിക്ക് അനുകൂലമായ ഒരു തരംഗമുണ്ട്, അത് മുതലെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു", രാജ്യം ഇതിനകം കോൺഗ്രസ് മുക്ത ഭാരതത്തിലേക്ക് നീങ്ങുകയാണെന്നും അതുപോലെ തന്നെ പുതുച്ചേരിയും (കോൺഗ്രസ് കോട്ടയായിരുന്നു) എന്നും സുരാന പറഞ്ഞു.

    'ബിജെപിയോട് ജനങ്ങൾക്കിടയിൽ വളരെയധികം ആവേശം ഉയർന്നിട്ടുണ്ട്. സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വരാനിരിക്കുന്ന നിരവധി നേതാക്കൾ പാർട്ടിയിൽ ചേരാൻ ഞങ്ങളെ സമീപിക്കുന്നുണ്ട്," സുരാന പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ മത്സരിച്ച ഒമ്പതിൽ ആറെണ്ണം വിജയിച്ച പാർട്ടിയുടെ പ്രകടനവും പാർട്ടിയുടെ വിശ്വാസ്യത കൂട്ടിയെന്ന് സുരാന പറഞ്ഞു. നിലവിൽ നിയമസഭയിൽ ബിജെപിയുടെ ശക്തി 33 ശതമാനമാണ് (6 + മൂന്ന് സ്വതന്ത്രരും) - അദ്ദേഹം പറഞ്ഞു.

    താഴേത്തട്ടിൽ കൂടുതൽ അടിത്തറ വിപുലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നും സുരാന വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷം കൊണ്ട് പാർട്ടി ഒരുപാട് വളർന്നു കഴിഞ്ഞു. 70 ശതമാനം ബൂത്ത് കമ്മിറ്റികളിലും സാന്നിധ്യമുണ്ട്. തമിഴ്നാട്ടിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചത് പാർട്ടിയുടെ അടിത്തറ മൂന്ന് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്താൻ സഹായിച്ചു. പുതുച്ചേരിയിൽ 40 ശതമാനത്തോളം വോട്ട് നേടാനും കേന്ദ്ര ഭരണ പ്രദേശത്ത് കാലുറപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

    മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. ഔദ്യോഗികമായി ഈ പ്രദേശം ഇന്ത്യയ്ക്ക് കൈമാറിയത് 1962 ഓഗസ്റ്റ് 16-നാണ്. സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
    Published by:Rajesh V
    First published: